July 24, 2026
  • July 24, 2026
Breaking News
  • Home
  • Uncategorized
  • കേന്ദ്രസർക്കാർ അനുരഞ്ജന പാതയിൽ, തളരാതെ യുവതയുടെ പോരാട്ടം; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി

കേന്ദ്രസർക്കാർ അനുരഞ്ജന പാതയിൽ, തളരാതെ യുവതയുടെ പോരാട്ടം; ധർമേന്ദ്ര പ്രധാൻ രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി

By on July 24, 2026 0 29 Views
Share

ധർമേന്ദ്ര പ്രധാന്റെ രാജിയിൽ നിന്ന് പിന്നോട്ടില്ല, രാജിവെക്കും വരെ സമരം തുടരുമെന്ന് സിജെപി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധ‍ർമേന്ദ്ര പ്രധാന്റെ രാജി എന്ന പ്രധാന ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് അഭിജിത് ദീപ്കെ വ്യക്തമാക്കി. സോനം വാങ്ചുക് സമരം അവസാനിപ്പിച്ചെങ്കിലും വിദ്യാർത്ഥി പ്രക്ഷോഭം അവസാനിക്കുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

സുരക്ഷാ പ്രശ്നങ്ങൾ ഉള്ളതിനാലാണ് കേന്ദ്ര മന്ത്രിമാർ ജന്തർ മന്തറിലേക്ക് വരാത്തത്. അതുകൊണ്ടാണ് കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബ് ചർച്ചയ്ക്കായി മുന്നോട്ടുവച്ചത്. ഇന്നലെയാണ് നിഷ്പക്ഷ വേദിയിൽ വച്ച് ചർച്ച നടത്താം എന്ന കാര്യം കേന്ദ്രം അറിയിച്ചത്. ഡൽഹി പോലീസിന്റെ നടപടികൾക്ക് എതിരെ കോടതിയിൽ പോകും. രാജ്യത്തെ വിവിധ ഇടങ്ങളിൽ നിന്നുള്ള അഭിഭാഷകർ തങ്ങളെ സഹായിക്കാൻ സന്നദ്ധത അറിയിച്ചു.

പൊലീസ് ക്രമസമാധാനം അല്ല നടത്തുന്നത്. തങ്ങളുടെ സുരക്ഷയ്ക്കായി അല്ല പൊലീസ് വിന്യാസം. ഡൽഹി പൊലീസ് ഗുണ്ടകൾ. തങ്ങൾക്കെതിരെ അതിക്രമം നടത്തിയ ഓരോ പൊലീസുകാരനെയും ജയിലിലാക്കും. കേന്ദ്രവുമായുള്ള ചർച്ചയിൽ ജെപി നദ്ദയും ജിതേന്ദ്ര സിംഗും ആണ് പങ്കെടുക്കുന്നത്.

നീറ്റ് പരീക്ഷാ അഴിമതിയുടെ പശ്ചാത്തലത്തിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന പ്രധാന ആവശ്യത്തിൽ നിന്ന് ഒരടി പോലും പിന്നോട്ടില്ലെന്ന് ദീപ്കെ പറഞ്ഞു. മന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് ജന്തർമന്തറിലെ സമാധാനപരമായ പ്രതിഷേധം തുടരുമെന്നാണ് വിദ്യാർത്ഥി കൂട്ടായ്മയുടെ നിലപാട്.

ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളുടെ ഭാവി അവതാളത്തിലാക്കിയ നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്കെതിരെ രാജ്യത്തുടനീളം ശക്തമായ ജനരോഷമാണ് ഉയരുന്നത്. കേന്ദ്ര സർക്കാരിന്റെ ജനദ്രോഹ നയങ്ങൾക്കെതിരെ പ്രതിഷേധം കൂടുതൽ ശക്തമാക്കാനാണ് ജന്തർമന്തറിലെ സമരവേദിയിൽ വിദ്യാർത്ഥി കൂട്ടായ്മ തീരുമാനിച്ചിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം സിജെപി- സർക്കാർ ചർച്ച ഇന്ന് നടന്നേക്കുമെന്ന സൂചനയും പുറത്തുവരുന്നുണ്ട്. വേദിയുടെ കാര്യത്തിൽ തീരുമാനം ഉടനുണ്ടായേക്കും. കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ വെച്ച് ചർച്ച നടന്നേക്കുമെന്നാണ് വിവരം. ഇന്ന് പന്ത്രണ്ടരയ്ക്ക് ആകും കൂടിക്കാഴ്ച നടക്കുക. ധർമ്മേന്ദ്ര പ്രധാന്റെ രാജി വരെ ജന്തർ മന്തറിലെ പ്രതിഷേധം തുടരുമെന്നാണ് സിജെപി നിലപാട്. ദ്രുതകർമ്മ സേന പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചുവെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്ത് വന്നിട്ടുണ്ട്.

മാധ്യമ പ്രവർത്തകൻ അടക്കം മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അന്വേഷണത്തിന് സിആർപിഎഫ് നിർദ്ദേശം നൽകി. വിദ്യാർത്ഥി സമരത്തിന് നേരെ പെല്ലറ്റ് ​ഗണ്ണുകൾ ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകിയെന്നാണ് വിവരം. പരിക്കേറ്റവർ ചികിത്സയിൽ തുടരുകയാണ്. പ്രദേശത്ത് ഇൻ്റർനെറ്റ് നിയന്ത്രണം തുടരുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *