July 5, 2026
  • July 5, 2026
Breaking News
  • Home
  • Uncategorized
  • വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സമ്മേളനം സമിതി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏരിയ സമ്മേളനം സമിതി സംസ്ഥാന കമ്മിറ്റി അംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്യുന്നു

By editor on July 5, 2026
0 157 Views
Share

കോടിയേരി : തലശ്ശേരി വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കീഴിലുള്ള തലശ്ശേരി വ്യാപാരി വ്യവസായി വെൽഫെയർ സൊസൈറ്റിയുടെ നിക്ഷേപ തട്ടിപ്പിന് ഇരയായ വ്യാപാരികൾക്ക് നിക്ഷേപ തുക തിരിച്ചു കിട്ടാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് സഹകരണ സംഘം രജിസ്ട്രാറോട് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി തലശ്ശേരി ഏറിയ സമ്മേളനം ആവശ്യപ്പെട്ടു.

 

കേടിയേരി ബേങ്ക് ഓഡിറ്റോറിയത്തിൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം സന്തോഷ് സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ഏറിയ പ്രസിഡൻ്റ് കെ എ ജഗദീഷ് ബാബു അധ്യക്ഷത വഹിച്ചു ഏറിയ സെക്രട്ടറി സി പി എം നൗഫൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.

സംസ്ഥാന കമ്മിറ്റിയംഗം കെ എ ഹമീദ് ഹാജി,ജില്ലാ ജോയൻ്റ് സെക്രട്ടറി കെ വി ഉണ്ണികൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡൻ്റ് കെ കെ സഹദേവൻ, കെ പി പ്രമോദ്, പ്രമോദ് മാനന്തേരി ,കെ എം ലത്തീഫ് , കെ കെ ദിനേശൻ, രഞ്ചിത്ത് പുന്നോൽ എന്നിവർ സംസാരിച്ചു.

 

കേരള പ്രവേശന പരീക്ഷയിൽ (കീം) സംസ്ഥാനത്ത് ബീഫാമിൽ 11-ാo റാങ്കും ജില്ലയിൽ 1-ാം റാങ്കും നേടിയ ഹൈഫ നൗഫലിനെ ചടങ്ങിൽ വെച്ച് അനുമോദിച്ചു.

 

ഭാരവാഹികളായി കെ എ ജഗദീശ്ബാബു (പ്രസിഡൻ്റ്) സി പി എം നൗഫൽ (സെക്രട്ടറി) കാ ത്താണ്ടി റഫീക്ക് (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു

Leave a comment

Your email address will not be published. Required fields are marked *