June 3, 2026
  • June 3, 2026
Breaking News
  • Home
  • Uncategorized
  • പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള തര്‍ക്കം: സിപിഐഎം-സിപിഐ ചര്‍ച്ച ഇന്ന്

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായുള്ള തര്‍ക്കം: സിപിഐഎം-സിപിഐ ചര്‍ച്ച ഇന്ന്

By on June 3, 2026 0 30 Views
Share

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി നടക്കുന്ന തര്‍ക്കത്തിനിടെ ഇന്ന് നിര്‍ണായക സിപിഐഎം- സിപിഐ ചര്‍ച്ച നടക്കും. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ കാണും. ( cpim-cpi meeting today)

പ്രതിപക്ഷ ഉപനേതൃസ്ഥാനം സിപിഐയ്ക്ക് നല്‍കാന്‍ കഴിയില്ലെന്നാണ് സിപിഐഎം നിലപാട്. എന്നാണ് പ്രതിപക്ഷ ഉപനേതൃ സ്ഥാനം കിട്ടിയേ തീരൂ എന്നും അതുവരെ എല്‍ഡിഎഫിന്റെ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്ന് തീരുമാനിച്ചിരിക്കുകയാണ് സിപിഐ. ഉപനേതൃസ്ഥാനം കൊടുക്കാനാകില്ലെന്ന് ഇന്നലെ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ഉള്‍പ്പെടെ എം വി ഗോവിന്ദന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ന് നിര്‍ണായക യോഗം നടക്കുന്നത്.

നാളെ സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് നടക്കുന്നതിന് മുന്നോടിയായാണ് ഇന്നത്തെ കൂടിക്കാഴ്ച. പ്രതിപക്ഷ ഉപനേതൃസ്ഥാനവുമായി ബന്ധപ്പെട്ട് ബിനോയ് വിശ്വം തന്ത്രപരമായ നിലപാടല്ല സ്വീകരിക്കുന്നതെന്ന് സിപിഐക്കുള്ളില്‍ തന്നെ വിമര്‍ശനവുമുണ്ട്. ഇത് ആദ്യം മുതല്‍ പരസ്യമായി ഉന്നയിക്കേണ്ടതില്ലായിരുന്നു എന്നുള്‍പ്പെടെയാണ് ഉയരുന്ന വിമര്‍ശനങ്ങള്‍.

Leave a comment

Your email address will not be published. Required fields are marked *