April 21, 2026
  • April 21, 2026
Breaking News
  • Home
  • Uncategorized
  • തൃശൂരില്‍ വൻ രാസ ലഹരിവേട്ട; രണ്ടുപേര്‍ പിടിയില്‍, ലഹരിക്കടത്ത് ബസ് വഴി

തൃശൂരില്‍ വൻ രാസ ലഹരിവേട്ട; രണ്ടുപേര്‍ പിടിയില്‍, ലഹരിക്കടത്ത് ബസ് വഴി

By editor on April 21, 2026
0 4 Views
Share

തൃശൂർ പുതുക്കാട് പൊലീസിന്റെ വൻ രാസ ലഹരി വേട്ട. പാലിയേക്കരയില്‍ 90 ഗ്രാം എംഡിഎംഎയുമായി രണ്ട് പേർ പിടിയിലായി.

കൊടുങ്ങല്ലൂർ അഞ്ചപ്പാലം സ്വദേശി അഫ്നാൻ (26), കുന്നംകുളം മേത്തല സ്വദേശി ഷൈൻ (28) എന്നിവരാണ് അറസ്റ്റിലായത്.

തൃശൂർ റൂറല്‍ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ലാസ ലഹരിയായ എംഡിഎംഎ കണ്ടെത്തിയത്. ബെംഗളൂരുവില്‍ നിന്ന് ആലുവയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിലാണ് പ്രതികള്‍ ലഹരി മരുന്ന് കടത്തിയത്

പാലിയേക്കര ടോള്‍ പ്ലാസയില്‍ വെച്ച്‌ ബസിറങ്ങിയ പ്രതികളെ പൊലീസ് സംഘം വളഞ്ഞിട്ട് വലയിലാക്കുകയായിരുന്നു. ഇവരുടെ പക്കല്‍ നിന്നും 90 ഗ്രാം എംഡിഎംഎ പിടികൂടിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. തൃശൂർ റൂറല്‍ ഡാൻസാഫ് (DANSAF) സംഘവും പുതുക്കാട് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് പ്രതികള്‍ വലയിലായത്. അതേസമയം നടപടിക്രമങ്ങള്‍ക്ക് ശേഷം പ്രതികളെ കോടതിയില്‍ ഹാജരാക്കും.

 

 

Leave a comment

Your email address will not be published. Required fields are marked *