May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • ഇഫ്താർ സംഗമം സംഘടിപ്പിച്ചു

ഇഫ്താർ സംഗമം സംഘടിപ്പിച്ചു

By on March 3, 2026 0 23 Views
Share

കേരള വ്യാപാര വ്യവസായി ഏകോപനസമിതി തലശ്ശേരി യൂണിറ്റ് വനിതാ വിങ്ങും യൂത്ത് വിങ്ങും സംയുക്തമായി ഇഫ്താർ സംഗമം സംഘടിപ്പിച്ചു.കേരള വ്യാപാരി വ്യവസായി
ഏകോപന സമിതി യൂത്ത് വിംഗ് പ്രസിഡന്റ് അഷ്റഫ് കെ എം സ്വാഗതം പറഞ്ഞു. തലശ്ശേരി സബ് ഇൻസ്പെക്ടർ ശ്രീമതി അശ്വതി കുന്നോത്ത് ഉദ്ഘാടനം നിർവഹിച്ചു. വനിതാ വിംഗ് പ്രസിഡന്റ് ജെസി രാകേഷ് അധ്യക്ഷത വഹിച്ചു. കേരള വ്യാപാര വ്യവസായി ഏകോപന സമിതി സംസ്ഥാന കമ്മിറ്റി അംഗവും തലശ്ശേരി മേഖല പ്രസിഡന്റുമായ സിസി വർഗീസ് റംസാൻ സന്ദേശം നൽകി. യൂണിറ്റ് വർക്കിംഗ് പ്രസിഡണ്ട് കെ എൻ പ്രസാദ്, മേഖലാ ജനറൽ സെക്രട്ടറി എ കെ സക്കറിയ, യൂത്ത് വിംഗ് ജനറൽ സെക്രട്ടറി അനസ് എ പി, യൂത്ത് വിംഗ് ട്രൂഷറർ മുഹമ്മദ്‌ അശ്ഫർ കെ കെ,വനിതാ വിംഗ് ട്രൂഷറർ തഫ്സീറ അഫ്സൽഎന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിക്കുകയും വനിതാ വിംഗ് ജനറൽ സെക്രട്ടറി നിഷ പ്രസാദ് നന്ദിയും അറിയിച്ചു.

Leave a comment

Your email address will not be published. Required fields are marked *