June 18, 2026
  • June 18, 2026
Breaking News
  • Home
  • Uncategorized
  • വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

വെട്രി നിശ്ചയം! ഡിഎംകെ കോട്ടയിൽ ടിവികെ തരം​ഗം; എം കെ സ്റ്റാലിനും ഉദയനിധിയും പിന്നിൽ, തമിഴ്നാട്ടിൽ ഞെട്ടിച്ച് വിജയ്; 100 കടന്ന് ലീഡ്

By on May 4, 2026 0 117 Views
Share

TVK Announces Candidates For Tamil Nadu Polls, Vijay To Contest 2 Seats

തമിഴ്നാട്ടിൽ വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ടിവികെ മുന്നിൽ. ഞെട്ടിക്കുന്ന മുന്നേറ്റമാണ് ടിവികെ നടത്തുന്നത്. 100 സീറ്റുകളിൽ ടിവികെയും 81 സീറ്റുകളിൽ എഐഎഡിഎംകെയുമാണ് 53 സീറ്റുകളിൽ ഡിഎംകെയും ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ ഡിഎംകെ വൻ തിരിച്ചടിയാണ് നേരിടുന്നത്. മൂന്നാം സ്ഥാനത്താണ് ഡിഎംകെ. 234 മണ്ഡലങ്ങളിൽ 100  ഇടത്ത് ടിവികെ ലീഡ് ചെയ്യുന്നു.

സ്റ്റാലിനും ഉദയനിധിയും 2 മന്ത്രിമാരും പിന്നിലാണ്. പെരമ്പൂരിൽ വിജയ്ക്ക് 3000 വോട്ടിന്റെ ലീഡ് ആണുള്ളത്. കൊളത്തൂരിൽ എംകെ സ്റ്റാലിൻ പിന്നിലാണ്. ഉദയനിധി സ്റ്റാലിനും പിന്നിലാണ്. ഇവിഎം എണ്ണിത്തുടങ്ങിയപ്പോൾ 700 വോട്ടിനാണ് സ്റ്റാലിൻ പിന്നിലായിരിക്കുന്നത്. ഡിഎംകെ കോട്ടയായ ചെന്നൈ ജില്ലയിൽ ടിവികെ തരംഗമാണ് ഉള്ളത്.

തിരുച്ചി ഈസ്റ്റിൽ വിജയ്ക്കാണ് നിലവിൽ ലീഡ്. 1600 വോട്ടിലാണ് ലീഡ് ചെയ്യുന്നത്.എഐഎഡിഎംകെ നേതാവ് എടപ്പാടി കെ. പളനിസ്വാമി എടപ്പാടി മണ്ഡലത്തിൽ ലീഡ് ചെയ്യുകയാണ്. ഡിഎംകെയുടെ സി. കാശിയാണ് ഇവിടെ അദ്ദേഹത്തിന്റെ എതിരാളി.

ഏപ്രിൽ 23-ന് ഒറ്റഘട്ടമായി നടന്ന തിരഞ്ഞെടുപ്പിൽ 81.5 ശതമാനമായിരുന്നു പോളിങ് ശതമാനം. 164 സീറ്റുകളിലാണ് ഡിഎംകെ സഖ്യം മത്സരിക്കുന്നത്. എഐഡിഎംകെ 167 സീറ്റിലും ജനവിധി തേടുന്നു. അതേസമയം ചെന്നെയിലെ TVK ആസ്ഥാനത്ത് സുരക്ഷ കൂട്ടി. ആരുടെയും പിന്തുണയിലാതെ സർക്കാരുണ്ടാക്കുമെന്ന് TVK വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *