July 28, 2026
  • July 28, 2026
Breaking News
  • Home
  • Uncategorized
  • കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍; പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരോദ്വഹനത്തില്‍ രാജാ മുത്തുപ്പാണ്ടിക്ക് വെള്ളി

By on July 27, 2026 0 30 Views
Share

Raja Muthupandi

ഗ്ലാസ്‌ഗോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് നാലാം മെഡല്‍. പുരുഷന്മാരുടെ 65 കിലോഗ്രാം ഭാരദ്വാഹനത്തില്‍ രാജാ മുത്തുപ്പാണ്ടി വെള്ളി നേടി. ഗെയിംസിലെ അതിലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും.

മീരാഭായ് ചാനുവിന് പിന്നാലെ ഇന്ത്യയുടെ അഭിമാനമാവുകയായിരുന്നു രാജാ മുത്തുപ്പാണ്ടി. ഫൈനലില്‍ ആകെ 286 കിലോ ഉയര്‍ത്തിയാണ് താരം രണ്ടാം സ്ഥാനത്തെത്തിയത്. സ്‌നാച്ച് വിഭാഗത്തില്‍ 126 കിലോയും ജെര്‍ക്കില്‍ 160കിലോയും ഉയര്‍ത്തിയാണ് നേട്ടം. ഗെയിംസില്‍ ഭാരദ്വാഹനത്തില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. വനിതകളുടെ 48 കിലോഗ്രാം വിഭാഗത്തില്‍ മീരാഭായ് ചാനു സ്വര്‍ണവും പുരുഷന്മാരുടെ 60 കിലോഗ്രാം വിഭാഗത്തില്‍ റിഷികാന്ത സിങ് വെള്ളിയും നേടിയിരുന്നു.

ബോക്‌സിങ്ങില്‍ 55 കിലോ വിഭാഗത്തില്‍ പാകിസ്താന്റെ സുമാമ റഹ്മാനെ തോല്‍പ്പിച്ച് ജാദുമണി സിങ്ങും വനിതകളുടെ 54 കിലോ വിഭാഗത്തില്‍ പ്രീതി പവാറും ക്വാര്‍ട്ടറിലെത്തി. ഒരു ജയം കൂടി നേടിയാല്‍ ഇരുവര്‍ക്കും മെഡല്‍ ഉറപ്പിക്കാം.

ഗെയിംസിലെ ഗ്ലാമര്‍ ഇനങ്ങളിലൊന്നായ അതിലറ്റിക്‌സ് മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. രണ്ട് മലയാളികള്‍ ഉള്‍പ്പെടെ 32 അംഗ സംഘമാണ് ഇന്ത്യക്കായി ഇറങ്ങുന്നത്. കഴിഞ്ഞ തവണ ഒരു സ്വര്‍ണമുള്‍പ്പെടെ എട്ട് മെഡലായിരുന്നു നേട്ടം. ബെര്‍മിങ്ങാമില്‍ നേടിയ വെള്ളി സ്വര്‍ണമാക്കാമെന്ന പ്രതീക്ഷയിലാണ് മലയാളി താരം എം. ശ്രീ ശങ്കര്‍. വൈകിട്ട് മൂന്നിനാണ് ശ്രീശങ്കറിന്റെ യോഗ്യതാ മത്സരം. 200 മീറ്റര്‍ ബട്ടര്‍ഫ്‌ലൈയില്‍ മലയാളി നീന്തല്‍ താരം സജന്‍ പ്രകാശ് ഹീറ്റ്‌സ് മത്സരത്തിനിറങ്ങും. മികച്ച പ്രകടനം പുറത്തെടുത്താല്‍ സജന് ഫൈനലിലേക്ക് യോഗ്യത നേടാം. ഇതിന് പുറമെ ഹൈ ജമ്പ്, ബോക്‌സിങ്, ഭാരദ്വാഹനം ഉള്‍പ്പെടെ ഇന്ത്യയ്ക്കിന്ന് മത്സരങ്ങളുണ്ട്.

Leave a comment

Your email address will not be published. Required fields are marked *