June 26, 2026
  • June 26, 2026
Breaking News
  • Home
  • Uncategorized
  • പുന്നോൽ തണൽ ഫൌണ്ടേഷൻ ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിച്ചു

പുന്നോൽ തണൽ ഫൌണ്ടേഷൻ ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിച്ചു

By on June 25, 2026 0 98 Views
Share

ന്യൂമാഹി: കുറിച്ചിയിൽ പുന്നോൽ തണൽ ഫൌണ്ടേഷൻ കുറിച്ചിയിൽ എൽ.പി. സ്കൂളിന് നിർമ്മിച്ചു നൽകിയ രണ്ട് ശൗചാലയങ്ങൾ സ്കൂളിന് സമർപ്പിച്ചു.
തണൽ ഫൌണ്ടേഷൻ ചെയർമാൻ പി.എം. അബ്ദുൾ നാസർ, വൈസ് ചെയർമാൻ പി.വി.ഹംസ, സെക്രട്ടറി ടി.പി.അലി, ട്രഷറർ കെ.പി. മുഹമ്മദ് റിയാസ് എന്നിവർ ചേർന്നാണ് ശൗചാലയങ്ങൾ സ്കൂളിന് കൈമാറിയത്. പ്രഥമാധ്യാപിക കെ.ബി. ശ്രീഷ്മാ കൃഷ്ണ താക്കോൽ ഏറ്റു വാങ്ങി.
പി.ടി.എ. പ്രസിഡൻ്റ് കെ.കെ. നിഷാന്ത് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ് മുഖ്യ ഭാഷണം നടത്തി. മദർ പി.ടി.എ പ്രസിഡൻ്റ് റീമ സത്യൻ, എൻ.വി. അജയകുമാർ, കെ.വി.ദിവിത, വി.പി. അമൽ ജിത്ത് എന്നിവർ പ്രസംഗിച്ചു.
വായനാ വാരാചരണ പരിപാടികൾ നടത്തി. പ്രഥമാധ്യാപിക ശ്രീഷ്മ കൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പുതുച്ചേരി സർക്കാർ അധ്യാപക അവാർഡ് ജേതാവും നാടകപ്രവർത്തകനുമായ എ.സി.എച്ച്. അഷറഫ് വിദ്യാർഥികളുമായി സർഗ്ഗ സല്ലാപം നടത്തി. എൽ.എസ്.എസ്.നേടിയ അൻവിൻ രാജേഷ്, സി.ടി.നിവേദ്യ എന്നീ വിദ്യാർഥികളെ പഞ്ചായത്ത് അംഗം ടി.എ. ഷർമ്മിരാജ് അനുമോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *