May 26, 2026
  • May 26, 2026
Breaking News
  • Home
  • Uncategorized
  • ‘മുനമ്പം ഭൂമി വഖഫിൽ രജിസ്റ്റർ ചെയ്തത് യുഡിഎഫ് നിയോഗിച്ച ബോർഡ്, 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആലങ്കാരികം’; വഖഫ് ബോർഡ് ചെയർമാൻ

‘മുനമ്പം ഭൂമി വഖഫിൽ രജിസ്റ്റർ ചെയ്തത് യുഡിഎഫ് നിയോഗിച്ച ബോർഡ്, 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കും എന്ന് മുഖ്യമന്ത്രി പറഞ്ഞത് ആലങ്കാരികം’; വഖഫ് ബോർഡ് ചെയർമാൻ

By on May 26, 2026 0 20 Views
Share

വലിയ രാഷ്ട്രീയ വിവാദമായി മാറിയ മുനമ്പം ഭൂമിപ്രശ്നം കേന്ദ്ര സർക്കാരിന്റെ ഉമീദ് പോർട്ടലിൽ വഖഫ് സ്വത്തായി രജിസ്റ്റർ ചെയ്ത നടപടി വെറും സാങ്കേതികവും നിയമപരവുമായ ഒരു പ്രക്രിയ മാത്രമാണെന്ന് വഖഫ് ബോർഡ് ചെയർമാൻ കെ എസ്.ഹംസ. മുഖ്യമന്ത്രി 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കും എന്ന് പറഞ്ഞത് ആലങ്കാരികം. മുനമ്പം ഭൂമിയുടെ കാര്യത്തിൽ 10 മിനിറ്റ് കൊണ്ട് അവസാനിപ്പിക്കാൻ ആകുന്ന കാര്യമല്ല. മുഖ്യമന്ത്രിയെ ആരൊക്കെയോ പറഞ്ഞു ബോധ്യപ്പെടുതിയ കാര്യങ്ങൾ ആണ് അദ്ദേഹം പറഞ്ഞത്.

അവിടുത്തെ താമസക്കാർ ബോർഡിന്റെ ശത്രുക്കൾ അല്ല. അവർ ചതിക്കപ്പെട്ടവരാണ്. ആദ്യമായി മുനമ്പം ഭൂമി വഖഫിൽ രജിസ്റ്റർ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോർഡാണ്. 2018ൽ റഷീദലി തങ്ങൾ ചെയർമാൻ ആയതാണ് ബോർഡ്. ഉമീദ് പോർട്ടലിൽ ഭൂമി രജിസ്റ്റർ അല്ല എൻട്രി ചെയ്യുകയാണ് ചെയ്തത്.മേയ് 17 നായിരുന്നു എൻട്രി ചെയ്യേണ്ട അവസാന തിയ്യതി. അതാണ് തിടുക്കപ്പെട്ട് ചെയ്തത്. മുനമ്പം നിവാസികൾ വഖഫ് ബോർഡിൻ്റെ ശത്രുക്കൾ അല്ല. അവർ ചതിക്കപ്പെട്ടവർ ആണെന്നും കെ എസ്.ഹംസ ചൂണ്ടിക്കാട്ടി.

നിലവിൽ വഖഫ് ആയി രേഖപ്പെടുത്തപ്പെട്ട എല്ലാ വസ്തുക്കളും ഉമീദ് പോർട്ടലിൽ എൻട്രി ചെയ്തിട്ടുണ്ട്. ആ കൂട്ടത്തിൽ മുനമ്പം ഭൂമിയും എൻട്രി ചെയ്തിട്ടുണ്ട്. മുനമ്പം ഭൂമി വഖഫ് ഭൂമി തന്നെ. സുപ്രീംകോടതി വരെ അത് ശരിവെച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിന് മുഖ്യമന്ത്രി മുൻകൈ എടുക്കണം. അതിനൊപ്പം വഖഫ് ബോർഡ് ഉണ്ടാകും. രണ്ട് മതങ്ങൾ തമ്മിൽ ഭിന്നത ഉണ്ടാക്കാൻ ശ്രമം എന്ന മുഖ്യമന്ത്രിയുടെ പരാമർശം നിരുത്തരവാദപരമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ദേശാഭിമാനി പത്രത്തിലെ വാർത്ത കണ്ടിട്ടില്ല. മുനമ്പം ഭൂമി ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തിയത് മറച്ച് വെച്ചിട്ടില്ല. ഒരു ഒളിച്ച് കളിയും ഇല്ല. വഖഫ് രേഖകളിൽ ഉള്ള എല്ലാ ഭൂമിയും പോർട്ടലിൽ എൻട്രി ചെയ്തതായി താൻ അറിയിച്ചിട്ടുണ്ട്. ഉമീദ് പോർട്ടലിൽ ഉൾപ്പെടുത്തുന്നത് സാങ്കേതിക നടപടി മാത്രമെന്നും കെ എസ്.ഹംസ കൂട്ടിച്ചേർത്തു.

Leave a comment

Your email address will not be published. Required fields are marked *