July 18, 2026
  • July 18, 2026
Breaking News
  • Home
  • Uncategorized
  • ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗം; ശ്രീരാമ മിഷൻ അധ്യക്ഷനെതിരെ പരാതിയുമായി പന്തളം രാജകുടുംബാംഗം

ശബരിമല സംരക്ഷണ സംഗമത്തിലെ വിദ്വേഷ പ്രസംഗം; ശ്രീരാമ മിഷൻ അധ്യക്ഷനെതിരെ പരാതിയുമായി പന്തളം രാജകുടുംബാംഗം

By on September 23, 2025 0 101 Views
Share

പന്തളത്തെ ശബരിമല സംരക്ഷണ സംഗമത്തിൽ വിദ്വേഷ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ശ്രീരാമ മിഷൻ അധ്യക്ഷനെതിരെ പരാതിയുമായി പന്തളം രാജകുടുംബാംഗം. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മയാണ് പൊലീസിൽ പരാതി നൽകിയത്. വിശ്വാസം വ്രണപ്പെടുത്തി, മതസ്പർദയുണ്ടാക്കി തുടങ്ങിയവ ചൂണ്ടിക്കാട്ടിയാണ് പരാതി. പന്തളം പൊലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്.

മതസ്പർദ്ധയുണ്ടാക്കാൻ മനഃപ്പൂർവം ശ്രമിച്ചുവെന്നാണ് പരാതിയിൽ പറയുന്നത്. വാവർ മുസ്ലിം തീവ്രവാദിയാണെന്ന് എന്നായിരുന്ന് ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. മത വിദ്വേഷ പ്രസംഗത്തിനെതിരെ കോൺഗ്രസ് നേതാവ് അനൂപ് വി ആറും ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും പൊലീസിൽ പരാതി നൽകിയിരുന്നു.

Leave a comment

Your email address will not be published. Required fields are marked *