April 20, 2026
  • April 20, 2026
Breaking News
  • Home
  • Uncategorized
  • പിലാക്കൂൽ മഹൽ കമ്മിറ്റി അനുമോദനവും ആദരവും.

പിലാക്കൂൽ മഹൽ കമ്മിറ്റി അനുമോദനവും ആദരവും.

By on June 24, 2025 0 273 Views
Share

പിലാക്കൂൽ പ്രദേശ വാസികൾ ചേർന്ന് പുതുതായി രൂപീകരിച്ച പിലാക്കൂൽ മഹൽ കമ്മിറ്റി പ്രദേശത്തു നിന്നും
ഇത്തവണ SSLC, PLUS 2 പരീക്ഷകളിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളെയും അനുമോദിച്ചു. കൂടെ പിലാക്കൂൽ പ്രദേശത്തെ ഒ. കെ. മമ്മൂട്ടി, അബ്ദുൽ ഗനി. അലി. കെ, ചീരാപുരത്ത് ബഷീർ എന്നീ വ്യക്തിത്വങ്ങളെ ആദരിക്കുകയും ചെയ്തു.
യാസീൻ മുനീർ എന്ന വിദ്യാർത്ഥിയ്ക്ക് പ്രത്യേകം അഭിനന്ദനം രേഖപ്പെടുത്തുകയും ചെയ്തു. യോഗം സ്റ്റേഡിയം പള്ളി ഖത്തീബ് ഇബ്രാഹിം നജ്മി ഉദ്ഘാടനം ചെയ്തു. ഇസ്ലാമിയ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ മാനേജർ അബൂബക്കർ സി. എ, സി.സി. എഫ്. പ്രസിഡന്റ് ജാബിർ പി. ഒ. പിലാക്കൂൽ പള്ളി മുതവല്ലി അഹമ്മദ് എം. എന്നിവർ ആശംസ പ്രസംഗം നടത്തി. മഹൽ പ്രസിഡന്റ് ഫാറൂഖ്‌ പാലോട്ട് അധ്യക്ഷം വഹിച്ചു. സിക്രട്ടറി ഫൈസൽ കെ. പി. സ്വാഗതവും മഹമൂദ് കെ. എം. നന്ദിയും പ്രകാശിപ്പിച്ചു.

Leave a comment

Your email address will not be published. Required fields are marked *