July 5, 2026
  • July 5, 2026
Breaking News
  • Home
  • Uncategorized
  • അയല്‍വക്കത്ത് കാലാവസ്ഥ ചതിച്ചു, ‘മലയാളി’ അടുക്കളക്ക് തീപിടിക്കുന്നു! സവാള വില കിലോ 50 രൂപയിലേക്ക്; ഓണമെത്തും മുന്നേ പച്ചക്കറി വില കുതിക്കുന്നു

അയല്‍വക്കത്ത് കാലാവസ്ഥ ചതിച്ചു, ‘മലയാളി’ അടുക്കളക്ക് തീപിടിക്കുന്നു! സവാള വില കിലോ 50 രൂപയിലേക്ക്; ഓണമെത്തും മുന്നേ പച്ചക്കറി വില കുതിക്കുന്നു

By editor on July 5, 2026
0 28 Views
Share

കോഴിക്കോട്: ഓണം എത്തും മുൻപേ സംസ്ഥാനത്ത് പച്ചക്കറികള്‍ക്ക് തീവില. സവാള കിലോക്ക് 35 മുതല്‍ 50 രൂപ വരെയാണ് വില.

ഇഞ്ചിക്കും വെളുത്തുള്ളിക്കും കിലോയ്ക്ക് 250 മുതല്‍ 300 വരെ നല്‍കണം. അയല്‍ സംസ്ഥാനങ്ങളില്‍ കാലാവസ്ഥ ചതിച്ചതാണ് കേരളത്തില്‍ വില ഉയരാൻ കാരണം. ഒരുമാസം മുമ്പ് വരേ നൂറ് രൂപക്ക് നാല് കിലോയും അഞ്ച് കിലോയും കിട്ടിയിരുന്ന സാവാളക്ക് 35 രൂപയാണ് കോഴിക്കോട് പാളയം മാർക്കറ്റിലെ ഇന്നത്തെ വില. ചില്ലറ വിപണിയില്‍ കിലോയ്ക്ക് 50 രൂപ വരേ ഈടാക്കുന്നുണ്ട്. ഇഞ്ചി വിലയിലാണ് എരിവേറിയത്. ഒരുകിലോ ഇഞ്ചിക്ക് 250 മുതല്‍ 350 വരേ നല്‍കണം. ഗുണം കുറഞ്ഞ മൂപ്പെത്താത്ത ഇഞ്ചിക്കും 150 മുതല്‍ 250 വരേ വിലയുണ്ട്. അതും കിട്ടാനില്ല. വെളുത്തുള്ളിക്കും നല്‍കണം ഇത്രയും തുക.

കാലാവസ്ഥ ചതിച്ചത് പണിയായി

 

അയല്‍ സംസ്ഥാനങ്ങളില്‍ മഴ കനത്തതും, സാധനങ്ങള്‍ കിട്ടാനില്ലാത്തതുമാണ് വിലകൂടാൻ കാരണം. ഉള്ളിയോളം വരില്ലെങ്കിലും, തക്കാളി, കോളിഫ്ളവർ, കാബേജ് എന്നിവക്കും വില വർധിച്ചിട്ടുണ്ട്. കോളി ഫ്ലവറിനും കാബേജിനും കിലോക്ക് 44 മുതല്‍ 56 രൂപ നല്‍കണം. ഉള്‍നാടൻ വിപണിയിലാണ് വൻ വിലക്കയറ്റം. ട്രോളിംഗ് നിരോധനകാലമായതിനാല്‍ പച്ചക്കറിക്ക് ആവശ്യക്കാർ ഏറെയാണ്. ഇന്ധന പ്രതിസന്ധിയില്‍ പലചരക്കുകള്‍ക്കും വില കൂടി. എല്ലാം തൊട്ടാല്‍ പൊള്ളുമെന്നായതോടെ ഓണക്കാലം എങ്ങനെയാകും എന്ന ചിന്തയിലാണ് മലയാളി അടുക്കള.

 

Leave a comment

Your email address will not be published. Required fields are marked *