July 4, 2026
  • July 4, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരിയിൽ വ്യാപാരികളുടെ സഹകരണ സംഘം.* *സാമ്പത്തിക തട്ടിപ്പ്* *സ്ഥാപനം പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു** *നിക്ഷേപകർ* *വെട്ടിലായി**

തലശ്ശേരിയിൽ വ്യാപാരികളുടെ സഹകരണ സംഘം.* *സാമ്പത്തിക തട്ടിപ്പ്* *സ്ഥാപനം പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു** *നിക്ഷേപകർ* *വെട്ടിലായി**

By editor on July 4, 2026
0 40 Views
Share

*തലശ്ശേരിയിൽ വ്യാപാരികളുടെ സഹകരണ സംഘം.*

*സാമ്പത്തിക തട്ടിപ്പ്* *സ്ഥാപനം പൂട്ടി സെക്രട്ടറി സ്ഥലം വിട്ടു**

*നിക്ഷേപകർ* *വെട്ടിലായി**

ഒരുകോടിയിൽപ്പരം രൂപയുടെ വെട്ടിപ്പ് നടന്നതായി സൂചന

 

തലശ്ശേരി വ്യാപാരി വ്യവ സായി ഏകോപനസമിതിയു ടെ നേതൃത്വത്തിൽ പ്രവർത്തി ക്കുന്ന തലശ്ശേരി വ്യാപാരി വ്യ വസായി വെൽഫെയർ സഹ കരണസംഘം സെക്രട്ടറി മു ങ്ങിയതോടെ നാലുദിവസമായി സംഘം ഓഫീസ് തുറന്നിട്ടി ല്ല.

ഒരുകോടി രൂപയിൽ കൂടുതൽ തുകയുടെ വെട്ടിപ്പ് നട ന്നതായാണ് സൂചന. സംഘ ത്തിൽ നിക്ഷേപിച്ച തുക ലഭി ച്ചില്ലെന്ന് പരാതിയുമായി ഒരു നിക്ഷേപക തലശ്ശേരി പോലീസിൽ പരാ തിയുമായി പോയി. ഇതോടെ

വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികൾ ഇടപെട്ടു.

പിണറായി പടന്നക്കര സ്വ ദേശിയായ സെക്രട്ടറിയോട് വിശദീകരണം ചോദിച്ചെങ്കി ലും കൃത്യമായ മറുപടി ലഭിച്ചില്ല. ജൂൺ 26-ന് ശേഷം സെ ക്രട്ടറി സ്ഥാപനത്തിൽ എത്തിയില്ല. വ്യാപാരി വ്യവസായി നേതാക്കാൾ സെക്രട്ടറിയുടെ വീട്ടിലും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. വീടുകളിൽ ചെന്ന് പലരോടും സെ ക്രട്ടറി നിക്ഷേപം സ്വീകരിച്ച തായി പരാതിയുണ്ട്. ഉയർന്ന പലിശ വാഗ്ദാനം ചെയ്താണ് തുക വാങ്ങിയത്. സ്ഥാപനം തുറന്നാൽ മാത്രമെ തട്ടിപ്പ് സം ബന്ധിച്ച് വ്യക്തമായ വിവരം ലഭിക്കും.

സഹകരണവകുപ്പിൻ്റെ ഓഡിറ്റിലൂടെ മാത്രമെ തട്ടിപ്പ് സംബന്ധിച്ച് കൃത്യമായ കണക്ക് അറിയാൻ കഴിയു. സ്ഥാ പനം പൂട്ടിയതോടെ നിക്ഷേ പകർ തലശ്ശേരി ഒ.വി. റോഡി ലുള്ള ഓഫീസിലെത്തി മടങ്ങു കയാണ്. കാലാവധി കഴിഞ്ഞ് നിക്ഷേപം പിൻവലിക്കാനെ ത്തിയവരും ഇക്കൂട്ടത്തിലുണ്ട്. വ്യാജനിക്ഷേപ സർട്ടിഫിക്കറ്റ് നൽകി പണം സ്വീകരിച്ചതെ ന്ന ആരോപണവുമുണ്ട്.

ശരിയായ രീതിയിൽ തുക നിക്ഷേപിച്ച രേഖകളുള്ള വർക്ക് തുക നൽകുമെന്ന് സംഘം പ്രസിഡന്റ് യു.വി. ഖാലിദ് പറഞ്ഞു. സംഭവം സം ബന്ധിച്ച് നിയമനടപടി സ്വീ കരിക്കുമെന്ന് അദ്ദേഹം പറഞ്ഞു

Leave a comment

Your email address will not be published. Required fields are marked *