July 22, 2026
  • July 22, 2026
Breaking News
  • Home
  • Uncategorized
  • വായനാമൃതം അക്ഷരമധുരമായി

വായനാമൃതം അക്ഷരമധുരമായി

By on June 19, 2025 0 105 Views
Share

തലശ്ശേരി:പി.എൻ. പണിക്കരുടെ അക്ഷരസ്മൃതിയിൽ പൊതുവാച്ചേരി ഈസ്റ്റ് യു.പി.സ്ക്കൂളിൽ വായനാമൃതം പരിപാടി സംഘടിപ്പിച്ചു.
പറഞ്ഞും,പാടിയും,ആടിയും, പുസ്തകങ്ങൾ കൈമാറിയും, സൗഹൃദ സല്ലാപത്തിലൂടെ വിജ്ഞാനത്തിൻ്റെ പുതുവാതായനങ്ങൾ തുറന്ന് വെച്ചും, വായനാമൃതം പരിപാടി ആഘോഷമാക്കി.
സ്റ്റാഫ് സെക്രട്ടരി സജീവൻ മാസ്റ്റരുടെ അദ്ധ്യക്ഷതയിൽ കലൈമാമണി ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാലാ പ്രവർത്തകൻ ടി.പി.സനീഷ് കുമാർ എഴുത്തുപെട്ടി ഉദ്ഘാടനം ചെയ്തു. ടി.വി. ലതിക , പി.വി. ധ്യാൻ കൃഷ്ണ, പി.വി. രാജീവൻ സംസാരിച്ചു.


പ്രഥമ അദ്ധ്യാപിക ശ്രീകുമാരി ടീച്ചർ സ്വാഗതവും, ടി.നീതി നന്ദിയും പറഞ്ഞു.

ചിത്ര വിവരണം: ചാലക്കര പുരുഷു ഉദ്ഘാടനം ചെയ്യുന്നു.

Leave a comment

Your email address will not be published. Required fields are marked *