April 21, 2026
  • April 21, 2026
Breaking News
  • Home
  • Uncategorized
  • മരണപ്പാച്ചിലില്‍ പൊലിഞ്ഞത് മൂന്ന് സഹോദരങ്ങള്‍; നടുക്കുന്ന അപകടത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

മരണപ്പാച്ചിലില്‍ പൊലിഞ്ഞത് മൂന്ന് സഹോദരങ്ങള്‍; നടുക്കുന്ന അപകടത്തിന് പിന്നിലെ കാരണങ്ങള്‍ ഇവയാണ്

By editor on April 21, 2026
0 8 Views
Share

ഭോപ്പാല്‍: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി ബൈക്കില്‍ നടത്തിയ സാഹസിക യാത്ര മൂന്ന് സഹോദരങ്ങളുടെ ജീവനെടുത്തു. മധ്യപ്രദേശിലെ മൗഗഞ്ച് ജില്ലയില്‍ നടന്ന അപകടത്തിന്റെ നടുക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

ഉപലക്ഷ് കോള്‍, അമ്രീഷ് കോള്‍, ഹേംരാജ് കോള്‍ എന്നീ സഹോദരങ്ങളാണ് അപകടത്തില്‍ മരിച്ചത്.

 

മറ്റൊരു ബൈക്കില്‍ സഞ്ചരിച്ചിരുന്ന സുഹൃത്തുക്കള്‍ മൊബൈലില്‍ വീഡിയോ പകർത്തിക്കൊണ്ടിരിക്കെയാണ് അപകടം നടന്നത്. മൂന്ന് സഹോദരങ്ങളും ഒരു ബൈക്കില്‍ ഹെല്‍മറ്റ് ധരിക്കാതെ അമിതവേഗതയില്‍ പോകുന്നതായി വീഡിയോയില്‍ കാണാം. വാഹനങ്ങള്‍ക്കിടയിലൂടെ വെട്ടിച്ചും ഇടതുകൂടെ ഓവർടേക്ക് ചെയ്തും പാഞ്ഞ ബൈക്ക്, റോഡരികില്‍ ഇഷ്ടികയുമായി നിർത്തിയിട്ടിരുന്ന ഒരു ട്രോളിയില്‍ അതിവേഗതയില്‍ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്ന് പേരും സംഭവസ്ഥലത്ത് വെച്ച്‌ തന്നെ മരിച്ചു. വീഡിയോ എടുത്തുകൊണ്ടിരുന്ന സുഹൃത്തുക്കളുടെ ബൈക്കും നിയന്ത്രണം വിട്ട് ട്രോളിയില്‍ ഇടിക്കുകയും അവർക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.

 

അപകടത്തിന് കാരണമായ 4 പ്രധാന ഘടകങ്ങള്‍:

 

1. ട്രിപ്പിള്‍ റൈഡിംഗ്:

 

ഒരു ബൈക്കില്‍ മൂന്ന് പേർ യാത്ര ചെയ്യുന്നത് വാഹനത്തിന്റെ ബാലൻസ് തെറ്റിക്കാൻ കാരണമാകും. അടിയന്തര സാഹചര്യങ്ങളില്‍ വാഹനം വെട്ടിക്കാനോ ബ്രേക്ക് ചെയ്യാനോ ഇത് തടസ്സമാകും.

 

2. തെറ്റായ ഓവർടേക്കിംഗ്:

 

വീഡിയോയില്‍ ബൈക്ക് ഓടിച്ചിരുന്ന യുവാവ് ഭൂരിഭാഗം വാഹനങ്ങളെയും ഇടതു വശത്തുകൂടെയാണ് ഓവർടേക്ക് ചെയ്തത്. മുമ്പിലുള്ള വാഹനത്തിന്റെ ഡ്രൈവർക്ക് കാണാൻ കഴിയാത്ത ‘ബ്ലൈൻഡ് സ്‌പോർട്ടിലൂടെയുള്ള’ ഇത്തരം നീക്കങ്ങള്‍ വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും. എപ്പോഴും വലതുവശത്തുകൂടെ മാത്രം ഓവർടേക്ക് ചെയ്യുന്നതാണ് സുരക്ഷിതം.

 

3. ഹെല്‍മറ്റ് ഇല്ല

 

മൂന്ന് പേരും ഹെല്‍മറ്റ് ധരിച്ചിരുന്നില്ല. തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കാണ് മരണകാരണമായത്. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ ഇവരുടെ ജീവൻ രക്ഷിക്കാൻ സാധിക്കുമായിരുന്നു.

 

4. അപകടകരമായ റൈഡിംഗ് സംസ്‌കാരം

 

റോഡിലെ ശ്രദ്ധയേക്കാള്‍ ഉപരിയായി വീഡിയോ എടുക്കുന്നതിനും സാഹസികത കാണിക്കുന്നതിനുമായിരുന്നു യുവാക്കളുടെ ശ്രമം. യാത്രയ്ക്കിടെ ഒരാള്‍ തോക്ക് എന്ന് തോന്നിപ്പിക്കുന്ന ഒരു വസ്തു ആകാശത്തേക്ക് ഉയർത്തിക്കാട്ടുന്നതും വീഡിയോയില്‍ കാണാം.

Leave a comment

Your email address will not be published. Required fields are marked *