May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; രണ്ട് സീറ്റുകളെങ്കിലും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം

കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കുന്നതില്‍ യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; രണ്ട് സീറ്റുകളെങ്കിലും പിടിച്ചെടുക്കാന്‍ കോണ്‍ഗ്രസ് നീക്കം

By on February 2, 2026 0 77 Views
Share

pj joseph

കേരള കോണ്‍ഗ്രസിന്റെ സീറ്റുകള്‍ ഏറ്റെടുക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തില്‍ യുഡിഎഫിനുള്ളില്‍ തര്‍ക്കം തുടരുന്നു. ഇടുക്കി ഉള്‍പ്പെടെയുള്ള 10 സീറ്റുകളിലും മത്സരിക്കുമെന്ന് കേരള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ പ്രസിഡണ്ട് എം ജെ ജേക്കബ്  പറഞ്ഞു. ഇടുക്കി, ചങ്ങനാശ്ശേരി സീറ്റുകള്‍ ഏറ്റെടുത്ത് 8 സീറ്റുകള്‍ മാത്രം കേരള കോണ്‍ഗ്രസ് ജോസഫിന് നല്‍കാനാണ് കോണ്‍ഗ്രസിന്റെ നീക്കം. (row in udf over kerala congress seat take over)

ഇടുക്കി ഉള്‍പ്പെടെയുള്ള സീറ്റുകള്‍ വെച്ചുമാറുന്ന കാര്യം അജണ്ടയില്‍ ഇല്ല എന്നാണ് കേരള കോണ്‍ഗ്രസിന്റെ നിലപാട്. ഏതെങ്കിലും സീറ്റില്‍ കോണ്‍ഗ്രസ് മത്സരിച്ചാലെ വിജയിക്കു എന്ന് ആരും പറഞ്ഞിട്ടില്ല. നിലവിലുള്ള 10 സീറ്റുകളിലും മത്സരിക്കും. വ്യക്തികള്‍ക്കും പാര്‍ട്ടികള്‍ക്കും അല്ല മുന്നണിക്കാണ് പ്രാധാന്യം എന്നും കേരള കോണ്‍ഗ്രസ് ജോസഫ് ഇടുക്കി ജില്ലാ പ്രസിഡന്റ് എം ജെ ജേക്കബ് പറഞ്ഞു.

കേരള കോണ്‍ഗ്രസിന്റെ നാല് സീറ്റ് ഏറ്റെടുക്കാനുള്ള നീക്കത്തില്‍ നിന്ന് പിന്നോട്ട് പോയ കോണ്‍ഗ്രസ് ഇടുക്കിയും ചങ്ങനാശ്ശേരിയും വേണമെന്ന നിലപാടില്‍ തന്നെയാണ്. സീറ്റ് തര്‍ക്കത്തില്‍ കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പ്രതികരിച്ചില്ല. ഇതിനിടെ വീണ്ടും കേരള കോണ്‍ഗ്രസ് എം, യുഡിഎഫിലേക്ക് വരുമെന്ന പ്രതീക്ഷ പങ്കുവെച്ച് ചാണ്ടി ഉമ്മന്‍ എംഎല്‍എ രംഗത്തെത്തി.

Leave a comment

Your email address will not be published. Required fields are marked *