June 8, 2026
  • June 8, 2026
Breaking News
  • Home
  • Uncategorized
  • മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

മുസ്ലിം കുട്ടികൾക്ക് അഡ്മിഷൻ നിഷേധിക്കുന്നു; കൊല്ലത്തെ എയ്ഡഡ് സ്കൂളിൽ പ്രധാന അധ്യാപികയ്ക്കെതിരെ പരാതി

By on June 8, 2026 0 29 Views
Share

MADRASA

കൊല്ലത്ത് മുസ്ലിം കുട്ടികൾക്ക് എയ്ഡഡ് സ്കൂളിൽ അഡ്മിഷൻ നിഷേധിക്കുന്നതായി പരാതി. കൊല്ലം ശാസ്താംകോട്ടയിലെ ഡോ സി.റ്റി ഈപ്പൻ മെമ്മോറിയൽ RHS ലെ പ്രധാന അധ്യാപികയ്ക്കെതിരെയാണ് പരാതി. വെള്ള വസ്ത്രവും തലപ്പാവും ധരിച്ച വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകില്ലെന്ന് പ്രധാന അധ്യാപിക പറഞ്ഞുവെന്ന് രക്ഷിതാക്കൾ വ്യക്തമാക്കി.

30 ഓളം വിദ്യാർത്ഥികൾ ആണ് ചക്കുവള്ളിയിലെ ദർസിൽ നിന്ന് ഉൾപ്പെടെ വന്നത്. അധ്യാപകരും പിടിഎ ഭാരവാഹികളും ആവശ്യപ്പെട്ടിട്ടും കുട്ടികൾക്ക് പ്രവേശനം നൽകുന്നില്ല. മാനേജ്മെന്റിലും ഡിഇഒക്കും പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്.

വിദ്യാർത്ഥികൾ കുറഞ്ഞതോടെ സ്കൂളിലെ പാർട്ട് ടൈം അധ്യാപികയുടെ ജോലി നഷ്ടമാകും. പ്രധാന അധ്യാപിക മുൻപും സമാന രീതിയിൽ പെരുമാറിയിട്ടുണ്ടെന്ന് അധ്യാപകർ അറിയിച്ചു. സ്കൂളിൽ KSU പ്രതിഷേധം നടത്തി.അതേസമയം പരാതി ലഭിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ പറഞ്ഞു. വിദ്യാഭ്യാസം നിഷേധിക്കാൻ ആർക്കും അവകാശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Leave a comment

Your email address will not be published. Required fields are marked *