June 23, 2026
  • June 23, 2026
Breaking News
  • Home
  • Uncategorized
  • മദ്യനികുതി ഇളവ് ‘ബക്കാര്‍ഡി’ കമ്പനിക്ക് വേണ്ടിയെന്ന് പിണറായി വിജയന്റെ ആരോപണം; സഭാരേഖകളില്‍ നിന്ന് നീക്കി

മദ്യനികുതി ഇളവ് ‘ബക്കാര്‍ഡി’ കമ്പനിക്ക് വേണ്ടിയെന്ന് പിണറായി വിജയന്റെ ആരോപണം; സഭാരേഖകളില്‍ നിന്ന് നീക്കി

By on June 23, 2026 0 42 Views
Share

v d (1)

പുതിയ നികുതി പരിഷ്‌കരണം പ്രമുഖ അന്താരാഷ്ട്ര മദ്യക്കമ്പനിയായ ‘ബക്കാര്‍ഡി’യെ സഹായിക്കാനാണെന്നും ഇതിന് പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്നുമുള്ള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ ആരോപണം സഭാ ടിവിയില്‍ നിന്ന് നീക്കി. സഭാ രേഖകളില്‍ നിന്ന് നീക്കണമെന്ന് മുഖ്യമന്ത്രിയുടെ ആവശ്യത്തിനു പിന്നാലെയാണ് നടപടി.

ആരോപണം ചട്ടവിരുദ്ധ നടപടിയെന്നും സഭാ രേഖകളില്‍ നിന്ന് നീക്കണമെന്നുമാണ് മുഖ്യമന്ത്രി വി ഡി സതീശന്‍ ആവശ്യപ്പെട്ടത്. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നല്‍കിയിട്ടില്ല. ആരോപണമുന്നയിക്കാന്‍ നടപടിക്രമം അനുസരിച്ച് കഴിയില്ല. ആരോപണം നീക്കം ചെയ്യണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

സഭാ ടിവിയില്‍ നിന്ന് പിണറായിയുടെ പ്രസംഗം മാറ്റിയതുകൊണ്ടൊന്നും തങ്ങള്‍ പിന്നോട്ടില്ലെന്ന് കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഡെന്‍മാര്‍ക്കിലെന്തോ ചീഞ്ഞുനാറുന്നെന്ന് പറയുന്നതു പോലെയാണ് കാര്യം. അഴിമതിയുടെ ഗന്ധമാണ്. ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്തത് സംശയം ജനിപ്പിക്കുന്നു – കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷ നേതാവിന്റെ ചോദ്യം സഭാരേഖകളില്‍ നിന്ന് നീക്കിയത് ശരിയല്ലെന്ന് കെ രാജന്‍ പറഞ്ഞു. പൊതുസമൂഹത്തിന് മുമ്പില്‍ വിഷയം ചര്‍ച്ച ചെയ്യുമെന്നും നികുതി കുറച്ചിട്ട് മദ്യനയം പ്രഖ്യാപിക്കുന്നെന്ന് പറയുന്നത് തട്ടിപ്പാണെന്നും അദ്ദേഹം വ്യക്തമാക്കി.

നികുതി ഇളവ് ആവശ്യപ്പെട്ട് ബക്കാര്‍ഡി ഇന്ത്യ 2023 ല്‍ അപേക്ഷ നല്‍കിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ലെന്നും പിണറായി വിജയന്‍ ഇന്ന് സഭയില്‍ പറഞ്ഞു. പുതിയ ബജറ്റിന്റെ ഷെഡ്യൂള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ ഫിനാന്‍സ് ബില്ല് ഉണ്ടായിരുന്നില്ല. അത് കാണിക്കുന്നത് പുതിയ നികുതി നിര്‍ദേശം ആലോചിച്ചില്ല എന്നാണ്. പുതിയ നികുതി നിര്‍ദേശത്തെ കുറിച്ച് യാതൊരു ആലോചനയും ബജറ്റ് തയാറാക്കുമ്പോള്‍ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്. പക്ഷേ, ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ പറ്റുന്ന അവസരം മെല്ലെ ഇതില്‍ തിരുകിയിരിക്കുകയാണ്. ഇത് ഗൗരവമായ വിഷയമാണ്. 251 ശതമാനം നിലവിലുള്ള നികുതിയാണ് 120 ശതമാനമാക്കി കുറയ്ക്കുന്നത്. 131 ശതമാനത്തിന്റെ കുറവ് എന്തിന് വേണ്ടിയാണിത്? ആര്‍ക്ക് വേണ്ടിയാണിത്. നമ്മുടെ നാട്ടിലുള്ള സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് എന്താണ് ഗുണം. നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്കോ മനുഷ്യര്‍ക്കോ വേണ്ടിയല്ല ഈ വന്നിട്ടുള്ള നിര്‍ദേശം. ഇതിന്റെ ഗുണഭോക്താവ് എല്ലാവര്‍ക്കുമറിയുന്നത് പോലെ കര്‍ണാടകയിലെ ഒരു മദ്യ കമ്പനിയാണ്. ഇവിടെയാണ് പ്രശ്നം. കര്‍ണാടകയിലെ മദ്യ കമ്പനി, ബക്കാര്‍ഡിക്ക് വേണ്ടിയുള്ള നിര്‍ദേശം – പിണറായി വിജയന്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *