July 17, 2026
  • July 17, 2026
Breaking News
  • Home
  • Uncategorized
  • കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; പ്രതി പിടിയിൽ

കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയ സംഭവം; പ്രതി പിടിയിൽ

By on June 16, 2025 0 107 Views
Share

കൊല്ലം മേയർ ഹണി ബെഞ്ചമിനെതിരെ വധഭീഷണി മുഴക്കിയ ആൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി അനിൽ കുമാറാ(52)ണ് പിടിയിലായത്. അനിൽകുമാറിന്റെ പേരിൽ പല സ്റ്റേഷനുകളിലായി നിരവധി കേസുകൾ ഉണ്ടെന്ന് പോലീസ് അറിയിച്ചു. കൊല്ലം ഈസ്റ്റ് പോലീസാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്.

കത്തിയുമായെത്തിയാണ് ഭീഷണി മുഴക്കിയത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്നാണ് കൊല്ലം മേയർ‌ പൊലീസിൽ പരാതി നൽകിയത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് അനിൽ കുമാർ പിടിയിലാകുന്നത്. എന്തിനാണ് കൊല്ലം മേയർക്കെതിരെ വധഭീഷണി മുഴക്കിയത് എന്നതിൽ വ്യക്തതയില്ല.

Leave a comment

Your email address will not be published. Required fields are marked *