July 18, 2026
  • July 18, 2026
Breaking News
  • Home
  • Uncategorized
  • ‘മൂണ്‍വാക്കി’നെക്കുറിച്ചുള്ള റിവ്യു; 14കാരിക്കെതിരായ അധിക്ഷേപ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

‘മൂണ്‍വാക്കി’നെക്കുറിച്ചുള്ള റിവ്യു; 14കാരിക്കെതിരായ അധിക്ഷേപ വീഡിയോകള്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി

By on June 9, 2025 0 111 Views
Share

കൊച്ചി: ‘മൂണ്‍വാക്ക്’ സിനിമയെക്കുറിച്ചുള്ള നിരൂപണം നടത്തിയതിന് പിന്നാലെ 14കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഹൈക്കോടതി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്ക് ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം. സിനിമയെക്കുറിച്ച് നിരൂപണ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പെണ്‍കുട്ടി പങ്കുവച്ചിരുന്നു. ഇത് ചിലര്‍ അശ്ലീലവും അപകീര്‍ത്തികരവുമായ ഉള്ളടക്കങ്ങളാക്കി മാറ്റുകയായിരുന്നു. പരിഹാസ വാക്കുകള്‍, അശ്ലീല അടിക്കുറിപ്പുകള്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവയടങ്ങിയ ഉള്ളടക്കങ്ങളായിരുന്നു പലരും പങ്കുവെച്ചത്.

ഇതിനെ തുടർന്ന് 14കാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്ന് കാണിച്ച് മാതാവ് ഹൈക്കോടതിയെ സമീപിച്ചു. പൊലീസില്‍ പരാതി നല്‍കിയിട്ടും ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യാന്‍ നടപടി ഉണ്ടായില്ല എന്നും തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത് എന്നും മാതാവ് അറിയിച്ചിരുന്നു. ഈ ഹർജിയിൽ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

Leave a comment

Your email address will not be published. Required fields are marked *