June 12, 2026
  • June 12, 2026
Breaking News
  • Home
  • Uncategorized
  • കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം, തിരുത്തൽ വേണം; CPIM കാസർകോട് ജില്ലാ കമ്മിറ്റിയിൽ‌ വിമർ‌ശനം

കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിടണം, തിരുത്തൽ വേണം; CPIM കാസർകോട് ജില്ലാ കമ്മിറ്റിയിൽ‌ വിമർ‌ശനം

By on June 12, 2026 0 72 Views
Share

സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി യോഗത്തിൽ കണ്ണൂർ ജില്ലാ നേതൃത്വത്തിനെതിരെ വീണ്ടും വിമർശനം. പയ്യന്നൂരിൽ ഉൾപ്പടെ സംഘടന നടപടിയിലൂടെ തിരുത്തൽ വേണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു. കണ്ണൂർ ജില്ലാ കമ്മിറ്റി പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കുന്നതാണ് നല്ലതെന്നും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ടിൽ പരാമർശമുണ്ട്.

തളിപ്പറമ്പിൽ തെറ്റുപറ്റിയെന്ന വിലയിരുത്തൽ അണികളോട് വിശദീകരിക്കണമെന്ന് സിപിഐഎം കാസർകോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. നേതൃത്വത്തിന്റെ ശൈലി മാറുന്നുവെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. വെള്ളാപ്പള്ളിയുമായി ബന്ധപ്പെട്ട തിരുത്തൽ വൈകിപ്പോയെന്നും വിമർശനം. തിരഞ്ഞെടുപ്പ് തോൽവിയിൽ വീഴ്ചകൾ എണ്ണിപ്പറഞ്ഞ് സിപിഐഎം അവലോകന റിപ്പോർട്ട് വന്നിരുന്നു.

നേതാക്കൾ പെരുമാറ്റം നന്നാക്കണമെന്ന് റിപ്പോർട്ടിൽ പറയുന്നു. തിരഞ്ഞെടുപ്പ് മുദ്രാവാക്യവും പ്രകടന പത്രികയും ആകർഷകമായില്ല. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിന് വീഴ്ചയെന്നും റിവ്യൂ റിപ്പോർട്ടിൽ പറയുന്നു. എൽ.ഡി.എഫ് അല്ലാതെ മറ്റാരുണ്ടെന്ന മുദ്രാവാക്യത്തിന് ജനങ്ങളെ ആകർഷിക്കാൻ ആയില്ല. തളിപ്പറമ്പിലെയും പയ്യന്നൂരിലെയും സ്ഥാനാർത്ഥി നിർണയത്തിൽ സംസ്ഥാനനേതൃത്വത്തിനും വീഴ്ചയുണ്ടെന്നും റിവ്യു റിപ്പോർട്ടിൽ പറയുന്നുണ്ട്.

Leave a comment

Your email address will not be published. Required fields are marked *