June 12, 2026
  • June 12, 2026
Breaking News
  • Home
  • Uncategorized
  • കുരീപ്പുഴ ശ്രീകുമാറിന് ഐക്യദാർഢ്യം

കുരീപ്പുഴ ശ്രീകുമാറിന് ഐക്യദാർഢ്യം

By on April 28, 2026 0 76 Views
Share

ന്യൂമാഹി : മലയാളത്തിൻ്റെ പ്രിയപ്പെട്ട കവി കുരീപ്പുഴ ശ്രീകുമാറിൻ്റെ പ്രസംഗം തടസ്സപ്പെടുത്തിയ സംഘപരിവാർ നടപടിയിൽ പ്രതിഷേധിക്കുകയും, സ്വാതന്ത്രത്തിനും ജനാധിപത്യത്തിനുമെതിരെ സംഘപരിവാർ ഉയർത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കണമെന്നും
പുരോഗമന കലാ സാഹിത്യ സംഘം ന്യൂമാഹി യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
കുറിച്ചിയിൽ യങ്ങ് പയനിയേർസ് ലൈബ്രറി ഹാളിൽ വനിതാ സാഹിതി ജില്ലാ സെക്രട്ടറി ഇ ഡി ബീന സമ്മേളനം ഉദ്ഘാടനം ചെയ്തു. വൈ എം അനിൽകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം ടി എം ദിനേശൻ,കെ ജയപ്രകാശൻ, പി വിനീഷ്, വി മിനി എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി വൈ എം
അനിൽകുമാർ (പ്രസിഡണ്ട്)
എ കെ ലീന, എൻ പി ശശിധരൻ (വൈസ് പ്രസിഡൻ്റ് മാർ )
പി വിനീഷ് ( സെക്രട്ടറി) വി മിനി ,കെ പി പ്രഭാകരൻ (ജോ:സെക്രട്ടറിമാർ) എന്നിവരെ തെരഞ്ഞെടുത്തു.

Leave a comment

Your email address will not be published. Required fields are marked *