May 13, 2026
  • May 13, 2026
Breaking News
  • Home
  • Uncategorized
  • ലോകത്തിൽ തന്നെ ആദ്യമായി ആരോഗ്യരംഗത്ത് പുതു ചരിത്രം കുറിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.

ലോകത്തിൽ തന്നെ ആദ്യമായി ആരോഗ്യരംഗത്ത് പുതു ചരിത്രം കുറിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.

By editor on May 12, 2026
0 210 Views
Share

ലോകത്തിൽ തന്നെ ആദ്യമായി ആരോഗ്യരംഗത്ത് പുതു ചരിത്രം കുറിച്ച് കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്.

അന്താരാഷ്ട്ര നഴ്സസ് ഡേയുടെ ഭാഗമായി ആരോഗ്യരംഗത്ത് വ്യത്യസ്തമായ ഒരു മാതൃക അവതരിപ്പിച്ചു കൊണ്ട് കിംസ് മാതൃകയാവുന്നു.

 

രോഗി പരിചരണത്തിന്റെ കരുത്തായ നഴ്സുമാരെ ആദരിച്ച് വിവിധ വിഭാഗങ്ങളിലെ Nurses ലീഡർഷിപ് പാനൽ ആശുപത്രി ചുമരുകളിൽ സ്ഥാപിക്കുന്ന വേറിട്ട പദ്ധതിയുമായാണ് കിംസ് ഈ നഴ്സസ് ഡേ ആഘോഷമാക്കുന്നത്.

 

നഴ്സുമാരുടെ സേവന മികവും നേതൃത്വവും പൊതുവേദിയിൽ അംഗീകരിക്കുന്ന ഈ പദ്ധതി കേരളത്തിലെ ആരോഗ്യരംഗത്ത് പുതിയ ചർച്ചകൾക്ക് വഴിതെളിക്കുകയാണ്.

 

സാധാരണയായി ഡോക്ടർമാർക്കും ആശുപത്രി ഭരണനേതൃത്വത്തിനുമാണ് ഇത്തരം അംഗീകാരങ്ങൾ ലഭിക്കാറുള്ളത്. എന്നാൽ രോഗിയുടെ ഓരോ പ്രതീക്ഷക്കും ആശ്വാസത്തിനും പിന്നിൽ പ്രവർത്തിക്കുന്ന നഴ്സുമാരെ മുൻനിരയിൽ എത്തിക്കുകയാണ് ഈ സംരംഭത്തിന്റെ പ്രധാന ലക്ഷ്യമെന്ന് ഡയറക്ടർ&സി ഇ ഒ കിംസ് കേരള ക്ലസ്റ്റർ ഫർഹാൻ യാസിൻ അറിയിച്ചു.

 

ആരോഗ്യ സേവന രംഗത്ത് നഴ്സിംഗ് സമൂഹത്തിന് നൽകുന്ന എല്ലാ കാലത്തേക്കുമുള്ള ആദരവായാണ് ഈ പദ്ധതി വിലയിരുത്തപ്പെടുന്നത്.

 

“ഇത് ഒരു Nurses Day ആഘോഷം മാത്രമല്ല, നഴ്സിംഗ് സമൂഹത്തിന് നൽകുന്ന എല്ലാ കാലത്തേക്കുമുള്ള ആദരവും അംഗീകാരവുമാണ്,”

Leave a comment

Your email address will not be published. Required fields are marked *