July 15, 2026
  • July 15, 2026
Breaking News

അനുമോദനം സംഘടിപ്പിച്ചു

By on October 25, 2025 0 287 Views
Share

പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് അപരിചിതനെ മദ്യപാനിയെന്ന് കരുതി യാത്രക്കാരും നാട്ടുകാരും തിരിഞ്ഞു നോക്കാതിരുന്ന സന്ദർഭത്തിൽ അവസരോചിതമായ ഇടപെട്ട് അയാളുടെ ജീവൻ രക്ഷിച്ച തലശ്ശേരി ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാറിനെയും, കൂടെ ഇടപെട്ട വ്യാപാരി വ്യവസായി സമിതി അംഗങ്ങളായ,ഷംസീർ, റാഫി എന്നിവരെയും തലശ്ശേരി വ്യാപാരി വ്യവസായി സമിതി ആദരിച്ചു. ചടങ്ങിൽ ടൗൺ മേഖലാ സെക്രട്ടറി ഇസ്മായിൽ ടി,സ്വാഗതവും പ്രസിഡണ്ട് ഇല്യാസ് ചാത്താടി അധ്യക്ഷതയും വഹിച്ചു.
ജില്ലാ വൈസ് പ്രസിഡണ്ട് കെ കെ സഹദേവൻ മൊമെന്റോ നൽകി ആദരിച്ചു, ഏരിയ സെക്രട്ടറി സിപിഎം നൗഫൽ ജില്ലാ കമ്മിറ്റി അംഗം നജീമ ഹാഷിം, കാത്താണ്ടി റഫീഖ് എന്നിവർ സംസാരിച്ചു,
പരിപാടി യിൽ അനിൽകുമാറിന്റെ കുടുംബാംഗങ്ങൾ പങ്കെടുത്തു, വൈസ് പ്രസിഡണ്ട് കെ പി മോഹനൻ നന്ദി രേഖപ്പെടുത്തി.

Leave a comment

Your email address will not be published. Required fields are marked *