April 21, 2026
  • April 21, 2026
Breaking News
  • Home
  • Uncategorized
  • സിപിഎം നേതാവ്, കേര ഫെഡ് മുൻ ചെയര്‍മാൻ വി.പി ശശീന്ദ്രൻ കൊച്ചിയില്‍ അന്തരിച്ചു

സിപിഎം നേതാവ്, കേര ഫെഡ് മുൻ ചെയര്‍മാൻ വി.പി ശശീന്ദ്രൻ കൊച്ചിയില്‍ അന്തരിച്ചു

By editor on April 19, 2026
0 10 Views
Share

കൊച്ചി: കേരഫെഡ് മുൻ ചെയർമാനും സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ അശമന്നൂർ മേതല വൈക്കത്ത് വീട്ടില്‍ വി പി ശശീന്ദ്രൻ (76) അന്തരിച്ചു.

ഉദര സംബന്ധമായ അസുഖത്തെ തുടർന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി രാജീവും അനുശോചനം രേഖപ്പെടുത്തി. ജില്ലയിലും പെരുമ്പാവൂരിലും പാർട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ വി പി ശശീന്ദ്രന്റെ സംഭാവനകള്‍ നിർണായകമാണെന്ന് അനുശോചന സന്ദേശങ്ങളില്‍ പറഞ്ഞു.

എറണാകുളം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, എകെജി മെമ്മോറിയല്‍ എജുക്കേഷണല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ്, സിപിഎം പെരുമ്പാവൂർ ഏരിയ സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്റ് തുടങ്ങിയ നിലകളില്‍ പ്രവർത്തിച്ചിരുന്ന അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. അടിയന്തരാവസ്ഥ കാലത്ത് പൊലീസ് മർദനവും നേരിട്ടിട്ടുണ്ട്. പെരുമ്പാവൂർ മുൻ ഏരിയ സെക്രട്ടറിയായും ബ്ലോക്ക് പഞ്ചായത്ത് അംഗമായും അശമന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റായും, കള്ളുഷാപ്പ് തൊഴിലാളി യൂണിയൻ ജനറല്‍ സെക്രട്ടറിയായും, കർഷക സംഘം ജില്ലാ കമ്മിറ്റി അംഗമായും, പിആർ ശിവൻ സാംസ്കാരിക പഠനകേന്ദ്രം പ്രസിഡന്റായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. നിലവില്‍ ഓടത്താലി ലോക്കല്‍ കമ്മിറ്റി അംഗമായിരുന്നു.

 

ഭാര്യ: പരേതയായ അജിതകുമാരി (മൂവാറ്റുപുഴ പ്ലാപ്പിള്ളിമഠം കുടുംബാംഗം, വിരമിച്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥ). മക്കള്‍: ബിനില്‍രാജ് (ഫെഡറല്‍ ബാങ്ക് അഗ്രിക്കള്‍ച്ചറല്‍ ഡിപ്പാർട്ട്മെന്റ്), ലക്ഷ്മി ലത (ഫെഡറല്‍ ബാങ്ക്, കീഴില്ലം). മരുമക്കള്‍: സുനിത (ഇഎസ്‌ഐ, ചാലക്കുടി), ബി അരുണ്‍ (ഫെഡറല്‍ ബാങ്ക്, അങ്കമാലി).

Leave a comment

Your email address will not be published. Required fields are marked *