May 30, 2026
  • May 30, 2026
Breaking News
  • Home
  • Uncategorized
  • ആർടിഐ കേരള ഫെഡറേഷന്റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സുപ്രീംകോടതിയിലെ അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്.

ആർടിഐ കേരള ഫെഡറേഷന്റെ ഈ വർഷത്തെ വിവരാവകാശ പുരസ്കാരം സുപ്രീംകോടതിയിലെ അഭിഭാഷകൻ ഡോ. ജോസ് എബ്രഹാമിന്.

By on May 30, 2026 0 60 Views
Share

നിയമത്തിന്റെ പ്രചാരണത്തിനായി അദ്ദേഹം നടത്തുന്ന പ്രവർത്തനങ്ങൾ സമഗ്രമായി വിലയിരുത്തിയാണ് പുരസ്കാരം ആർടിഐ പോർട്ടൽ രാജ്യമെങ്ങും നിലവിൽ വരാനും ആർടിഐ നിയമത്തെ ദുർബലമാക്കുന്ന ഡിപി ഡിപിക്കെതിരെയും അദ്ദേഹം സുപ്രീംകോടതിയിൽ നടത്തുന്ന നിയമ പോരാട്ടങ്ങൾ, നിയമത്തിന്റെ പ്രചാരത്തിന് മുതൽക്കൂട്ടായ ഗ്രന്ഥരചനകൾ വരെയുള്ള പരിശ്രമങ്ങളും ജൂറി പരിഗണിച്ചു. മുൻ സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ. എ. ഹക്കീം, ചെയർമാനും ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാദർ അനിൽ ഫിലിപ്പ്, ഉപഭോക്ത കമ്മീഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡി. ബി. ബിനു വയോജന കമ്മീഷൻ അംഗം കെ.എൻ.കെ നമ്പൂതിരി എന്നിവർ അംഗങ്ങളുമായ ജൂറിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.

സാക്ഷ്യപത്രവും ഫലകവും 25,000 രൂപയും അടങ്ങിയ അവാർഡ് ജൂണിൽ കൊച്ചിയിൽ നടക്കുന്ന ചടങ്ങിൽ സമ്മാനിക്കുമെന്ന് ആർടിഐ കേരള ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ശശി കിഴക്കട ജനറൽ സെക്രട്ടറി ജോഡി പാവേലിൽ എന്നിവർ അറിയിച്ചു.

കോട്ടയം അതിരൂപതയിലെ കണ്ണൂർ മടമ്പം ഇടവകാംഗമായ ജോസ് എബ്രഹാം
കോഴിക്കോട് ഗവൺമെന്റ് ലോ കോളേജിൽ നിന്ന് LLB പഠനം പൂർത്തിയാക്കി. തുടർന്ന് ഡൽഹി ബാർ കൗൺസിലിൽ എൻറോൾ ചെയ്ത് നിയമവൃത്തിയിൽ പ്രവേശിച്ചു.
“Jose Abraham Associates” എന്ന നിയമസ്ഥാപനത്തിന്റെ സ്ഥാപകനും CEO-യും ആണ്. ഡൽഹി, കൊച്ചി, ദുബായ് എന്നിവിടങ്ങളിൽ ഓഫിസുകൾ ഉണ്ട്.
സുപ്രീം കോടതി, ഹൈക്കോടതികൾ, ട്രൈബ്യൂണലുകൾ, മനുഷ്യാവകാശ കമ്മീഷനുകൾ തുടങ്ങിയവയിൽ വിവിധ സിവിൽ, ക്രിമിനൽ, ഭരണഘടനാ കേസുകളിൽ പ്രവർത്തിക്കുന്നു.
പ്രവാസി വിഷയങ്ങൾ, മനുഷ്യാവകാശം, RTI, കുട്ടികളുടെ സംരക്ഷണം തുടങ്ങിയ മേഖലകളിൽ സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.
അദ്ദേഹം എഴുതിയ പ്രധാന പുസ്തകങ്ങൾ:
Indians and Emigration: Laws, Concerns and Remedies
Safe Emigration
Right to Information: Key to Open Democracy
Sexual Abuse of Children: A Guide for Caring Adults.
കേരളത്തിനു പുറത്തുള്ള പ്രവാസികൾക്കായി അദേഹത്തിന്റെ നേതൃത്വത്തിൽ സ്ഥാപിച്ച Pravasi Legal Cell ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മലയാളികൾക്ക് താങ്ങും തണലുമായി പ്രവർത്തിക്കുന്നു. വിവിധ രാജ്യങ്ങളിൽ Chapters ഉള്ള PLL ന്റെ ഗ്ലോബൽ പ്രസിഡന്റ്‌ ആണ്‌ ഇദ്ദേഹം.

നേഴ്സുമാർ ജോലി സ്ഥലങ്ങളിൽ നേരിട്ട ബോണ്ട് എന്ന അടിമ അധർമ വ്യവസ്ഥക്കെതിരെ ആദ്യമായി ഇന്ത്യയിൽ ഒരു കോടതിയിൽ നിന്ന് വിധി സമ്പാദിച്ചത് അഡ്വ.ജോസ് എബ്രഹാമിന്റെ പരിശ്രമമായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *