June 24, 2026
  • June 24, 2026
Breaking News
  • Home
  • Uncategorized
  • തലശ്ശേരി – പാറാട്ട്, കുന്നോത്തുപറമ്പ് ബോംബ് നിർമാണക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി അഡിഷൻ ജില്ല കോടതി നമ്പർ 4 ജഡ്ജ് രാജേഷ് വെറുതെ വിട്ടു.

തലശ്ശേരി – പാറാട്ട്, കുന്നോത്തുപറമ്പ് ബോംബ് നിർമാണക്കേസിലെ പ്രതികളെ കുറ്റക്കാരല്ലെന്ന് കണ്ട് തലശ്ശേരി അഡിഷൻ ജില്ല കോടതി നമ്പർ 4 ജഡ്ജ് രാജേഷ് വെറുതെ വിട്ടു.

By on June 24, 2026 0 65 Views
Share

കണ്ണൂരില്‍ അനധികൃത സ്‌ഫോടക വസ്തുക്കള്‍ പിടികൂടി | Mathrubhumi

2013 ഒക്ടോബർ മാസം 3ആം തിയതി കൊളവല്ലൂർ കുന്നോത്തുപറമ്പ് പഞ്ചായത്ത്‌ ഓഫീസിനു സമീപത്തു വെച്ചായിരുന്നു ഉഗ്ര ശേഷിയുള്ള സ്ഫോടാക വസ്തുക്കൾ നിർമ്മിക്കുന്നതിനിടെ സ്ഫോടനം നടക്കുകയും ഗുരുതരമായി പരിക്കേറ്റ അഫ്സൽ എന്നവരുടെ ഇരു കൈകളും തകർന്ന് ശാസ്ത്രക്രിയയിലൂടെ മുറിച്ചു മറ്റേണ്ടുന്ന സാഹചര്യം ഉണ്ടായതും. 2 മുതൽ 4 വരെ പ്രതികളായ ജാസിം,മുഹമ്മദ്‌,മുനവ്വർ എന്നിവർക്കും സ്ഫോടനത്തിൽ പരിക്കേറ്റിരുന്നു. മറ്റു പ്രതികളായ ഷഫീക്, മുസ്തഫ, അഷ്‌റഫ്‌, മൻസൂർ എന്നവർ ബോംബ് നിർമ്മിക്കുന്നതിന് വേണ്ടി മുഖ്യ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും ബോംബ് നിർമ്മിക്കുന്നതിനായി പ്രേരണയും സാമ്പത്തിക സഹായം നൽകിയെന്നും ആയിരുന്നു പ്രോസികുഷൻ കേസ്.

ഇ കെ സുന്നി വിഭാഗത്തിൽ പെട്ട പ്രതികൾ സ്ഫോടന സാമഗ്രികൾ ഉപയോഗിച്ച് എ പി വിഭാഗത്തിൽ പെട്ട എതിരാളികൾക്ക് നേരെ പ്രയോഗിക്കുന്നതിനായി സ്റ്റീൽ ബോംബുകൾ നിർമ്മിക്കുന്നതിനിടയിൽ ആണ് സ്ഫോടനം ഉണ്ടാവുകയും മുഖ്യ പ്രതികൾക്ക് പരിക്കേൽക്കാൻ ഇടയായതും.

ശാസ്ത്രീയ പരിശോധന യിലൂടെയും വിദഗ്ദരെ വിസ്‌തരിച്ചും വിചാരണ പൂർത്തിയാക്കിയെങ്കിലും തെളിവുകളുടെ അഭാവത്തിൽ പ്രതികളെ വെറുതെ വിടുകയായിരുന്നു. മുഖ്യ പ്രതികളായ 1 മുതൽ 4 വരെ പ്രതികൾക്ക് വേണ്ടി അഡ്വ.വി. ആർ നാസർ എന്നവരും മറ്റു പ്രതികൾക്ക് വേണ്ടി അഡ്വ പി ദിലീഷ് എന്നവരും കോടതിയിൽ ഹാജരായി.

Leave a comment

Your email address will not be published. Required fields are marked *