June 5, 2026
  • June 5, 2026
Breaking News
  • Home
  • Uncategorized
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസ്; നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി

By on December 3, 2025 0 109 Views
Share

rahul mamkootathil

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ കേസുമായി ബന്ധപ്പെട്ട് നടിയില്‍ നിന്ന് വിവരങ്ങള്‍ തേടി എസ്‌ഐടി. രാഹുലിന് കാര്‍ കൊടുത്തത് ഏത് സാഹചര്യത്തില്‍ എന്ന് ചോദിച്ചറിഞ്ഞു. രാഹുല്‍ അടുത്ത സുഹൃത്തെന്ന് നടി വ്യക്തമാക്കി. ഫോണ്‍ വഴിയാണ് വിവരങ്ങള്‍ തേടിയത്.

അതേസമയം, കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിക്കും. ജാമ്യാപേക്ഷയില്‍ വാദം അടച്ചിട്ട മുറിയില്‍ കേള്‍ക്കണമെന്ന് രാഹുലും പ്രോസിക്യൂഷനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ കോടതി തീരുമാനമെടുക്കും. രാഹുലിന് ജാമ്യം നല്‍കുന്നതിനെ ശക്തമായി എതിര്‍ക്കാനാണ് പൊലീസിന്റെ തീരുമാനം. ഡിജിറ്റല്‍ തെളിവുകളടക്കം അന്വേഷണസംഘം കോടതിയില്‍ ഹാജരാക്കും.

നേരത്തെ, രാഹുലും മുദ്ര വെച്ച കവറില്‍ തെളിവുകള്‍ കോടതിക്ക് സമര്‍പ്പിച്ചിട്ടുണ്ട്. പൊലീസ് കേസെടുത്തതിന് പിന്നാലെ ഏഴുദിവസമായി രാഹുല്‍ ഒളിവിലാണ്. ഇതിനിടെയാണ് മറ്റൊരു യുവതി കൂടി രാഹുല്‍നെതിരെ പീഡന പരാതിയുമായി കെപിസിസി നേതൃത്വത്തെ സമീപിച്ചത്. ഈ പരാതി കെപിസിസി ഡിജിപിക്ക് കൈമാറിയിട്ടുണ്ട്. യുവതിയെ നേരില്‍ കണ്ട് പരാതി നല്‍കാന്‍ പൊലീസ് ആവശ്യപ്പെടും. ഇതിനുശേഷമാകും കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുക. രാഹുല്‍ ഈശ്വറിന്റെ ജാമ്യ അപേക്ഷയും തിരുവന്തപുരം ജില്ലാ സെഷന്‍സ് കോടതി ഇന്ന് പരിഗണിച്ചേക്കും.

Leave a comment

Your email address will not be published. Required fields are marked *