May 6, 2026
  • May 6, 2026
Breaking News
  • Home
  • Uncategorized
  • ലഹരി മാഫിയകളുടെ വിളയാട്ടം കുറയുന്നു.

ലഹരി മാഫിയകളുടെ വിളയാട്ടം കുറയുന്നു.

By on June 6, 2025 0 168 Views
Share

തലശ്ശേരി: തലശ്ശേരി കടപ്പുറത്തും മറ്റും അഴിഞ്ഞാടുന്ന ലഹരി മാഫിയകളുടെ വിളയാട്ടങ്ങൾ എക്സൈസിൻ്റെയും പോലീസിൻ്റെയും അശ്രാന്ത പരിശ്രമങ്ങൾ മൂലം കുറഞ്ഞു വന്നതായി സാമൂഹ്യ- ജീവകാരുണ്യ പ്രവർത്തകൻ മൻസൂർ മട്ടാമ്പ്രം പറയുന്നു. ഇപ്പോൾ സഞ്ചാരികൾക്ക് കടൽപ്പാലത്തിൻ്റെയും മറ്റിടങ്ങളിലെയും പരിസരങ്ങളിൽ നിർഭയം വന്നു ചേരാൻ കഴിയുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജിനോടും പോലീസ് ഉദ്യോഗസ്ഥരോടും നന്ദിയും കടപ്പാടുമുണ്ട്. ഇത്തരം പ്രവർത്തനങ്ങൾ തുടർന്നും അധികൃതരിൽ നിന്നും ഉണ്ടാവണം. സ്കൂൾ കോളേജ് വിദ്യാർത്ഥികളിൽ കണ്ടുവരുന്ന ലഹരി ഉപയോഗത്തിനെതിരെയും പ്രവർത്തനങ്ങളിൽ അധികൃതരോടൊപ്പം ഈ നാട്ടിലെ സാമൂഹ്യ-സാംസ്കാരിക ജീവകാരുണ്യ പ്രവർത്തകർ എന്നും ജാഗരൂഡരായിരിക്കും. പ്രദേശങ്ങളിലെ സംഘടനകളുടെയും പള്ളി കമ്മിറ്റികളുടെയും അജണ്ടകളിൽ കൺമുന്നിൽ കാണുന്ന ലഹരി ഉപയോഗങ്ങൾക്കെതിരെ പരിശ്രമങ്ങളൊന്നുമില്ലെന്നത് സങ്കടപ്പെടുത്തുന്ന യാഥാർത്ഥ്യമാണ്. ഇപ്പോൾ കുറച്ചെങ്കിലും മാഫിയകളുടെ അഭാവം, പോലീസിൻ്റെയും എക്സൈസിൻ്റെയും പ്രവർത്തനങ്ങളിൽ നാട്ടുകാരായ ഞങ്ങളും പങ്കാളികളായതിൻ്റെ ഫലമാണിതെന്നും, തുടർന്നും ലഹരിക്കെതിരെ ജാഗ്രതയോടെ പ്രവർത്തിക്കുമെന്നും മൻസൂർ മട്ടാമ്പ്രം പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *