July 17, 2026
  • July 17, 2026
Breaking News
  • Home
  • Uncategorized
  • ഇന്ത്യ-പാക് ഫൈനലിനെയും വീഴ്ത്തി; ടിവിയിൽ മത്സരം കണ്ടവരുടെ എണ്ണത്തിൽ ചരിത്രനേട്ടവുമായി ഐപിഎൽ ഫൈനൽ

ഇന്ത്യ-പാക് ഫൈനലിനെയും വീഴ്ത്തി; ടിവിയിൽ മത്സരം കണ്ടവരുടെ എണ്ണത്തിൽ ചരിത്രനേട്ടവുമായി ഐപിഎൽ ഫൈനൽ

By on June 14, 2025 0 123 Views
Share

ഇന്ത്യൻ പ്രീമിയർ ലീ​ഗ് ക്രിക്കറ്റ് ടൂർണമെന്റ് 2025 ഫൈനൽ കണ്ടവരുടെ എണ്ണം ടെലിവിഷന്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡ് എഴുതി. 169 മില്യൺ ടെലിവിഷൻ വ്യൂവ്സാണ് മത്സരത്തിന് ലഭിച്ചത്. ഇന്ത്യയിൽ ക്രിക്കറ്റ് മത്സരം നടന്നതിൽ ഏറ്റവും കൂടുതൽ ടെലിവിഷൻ വ്യൂവ്സ് ലഭിച്ച മത്സരമാണിത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസേർച്ച് കൗൺസിൽ (ബാർക്) ‍പുറത്തുവിട്ട കണക്കുകളാണിത്.

2021ലെ ട്വന്റി 20 ലോകകപ്പിലെ ഇന്ത്യ-പാകിസ്താൻ പോരാട്ടത്തിനായിരുന്നു ഇതിന് മുമ്പ് ഏറ്റവും കൂടുതൽ ഇന്ത്യയിൽ നിന്ന് ടെലിവിഷൻ വ്യൂവ്സ് ലഭിച്ച മത്സരം. 166 മില്യൺ ആരാധകർ അന്ന് മത്സരം ടെലിവിഷനിലൂടെ കണ്ടു.

വാച്ച് ടൈം പരിശോധിക്കുമ്പോൾ മറ്റൊരു റെക്കോർഡും ഐപിഎൽ ഫൈനലിൽ പിറന്നു. 15 ബില്യൺ മിനിറ്റാണ് ഇന്ത്യയിലെ ആരാധക സംഘം മത്സരം ടെലിവിഷനിൽ കണ്ടത്. 2024ലെ ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം കണ്ട 14.2 ബില്യൺ മിനിറ്റാണ് ഈ പട്ടികയില്‍ രണ്ടാമത്.

Leave a comment

Your email address will not be published. Required fields are marked *