June 13, 2026
  • June 13, 2026
Breaking News
  • Home
  • Uncategorized
  • ഏഷ്യാ കപ്പ്; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും,​ സഞ്ജു സാംസൺ ടീമിൽ

ഏഷ്യാ കപ്പ്; ഇന്ത്യയെ സൂര്യകുമാർ യാദവ് നയിക്കും,​ സഞ്ജു സാംസൺ ടീമിൽ

By editor on August 19, 2025
0 108 Views
Share

മുംബയ്: 2025ലെ ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ബിസിസിഐ ചീഫ് സെലക്ടർ അജിത് അഗാർക്കറും ട്വന്റി 20 ക്യാപ്റ്റൻ സൂര്യകുമാർ യാദവും ചേർന്നാണ് ടീമിനെ പ്രഖ്യാപിച്ചത്. ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ ബിസിസിഐ സെലക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ടീമിനെ പ്രഖ്യാപിച്ചത്.

 

 

ശുഭ്മാൻ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ജസ്പ്രീത് ബുംറയും ടീമിലുണ്ട്. എന്നാൽ ശ്രേയസ് അയ്യർക്കും യശസ്വിജയ്‌സ്വാളിനും ടീമിൽ ഇടം നേടാനായില്ല. സഞ്ജു സാംസണെ ഓപ്പണറാണായി പരിഗണിക്കുമെന്ന് അഗാർക്കർ‌ പറഞ്ഞു.

 

 

സൂര്യകുമാർ യാദവ്, ശുഭ്മാൻ ഗിൽ , അഭിഷേക് ശർമ, തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, ശിവം ദുബെ, അക്സർ പട്ടേൽ, ജിതേഷ് ശർമ, ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, വരുൺ ചക്രവർത്തി, കുൽദീപ് യാദവ്, സഞ്ജു സാംസൺ, ഹർഷിത് സിംഗ് റാണ, റിങ്കുസിംഗ്, അഭിഷേക് വർമ്മ, തിലക് വർമ്മ എന്നിവരാണ് ടീമിൽ ഇടം നേടിയിരിക്കുന്നത്.

Leave a comment

Your email address will not be published. Required fields are marked *