July 21, 2026
  • July 21, 2026
Breaking News
  • Home
  • Uncategorized
  • ദേശീയ സി പി ആർ ദിനം: ഐ എ പി പരിശീലനം നൽകി*

ദേശീയ സി പി ആർ ദിനം: ഐ എ പി പരിശീലനം നൽകി*

By editor on July 21, 2026
0 19 Views
Share

*ദേശീയ സി പി ആർ ദിനം: ഐ എ പി പരിശീലനം നൽകി*

 

കണ്ണൂർ: ദേശീയ സിപിആർ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐ എ പി) കണ്ണൂർ ബ്രാഞ്ച് വിവിധ കേന്ദ്രങ്ങളിൽ സി പി ആർ പരിശീലനം നൽകി.

ഐ എ പി ദേശീയ സമിതിയുടെ നേതൃത്വത്തിൽ ഇന്നേദിവസം 40000 വളണ്ടിയർമാർക്ക് പരിശീലനം ചെയ്യുന്ന പ്രത്യേക പരിപാടിയാണ് നടക്കുന്നത്. ഹൃദയസ്തംഭനം അടക്കമുള്ള അടിയന്തര ഘട്ടങ്ങളിൽ സാധാരണക്കാരെ സിപിആർ പരിശീലിപ്പിക്കുന്നത് ഒട്ടേറെ ജീവനുകളെ രക്ഷിക്കാൻ ആകുമെന്ന ആശയം പ്രചരിപ്പിക്കുകയാണ് ദേശീയ സിപിആർ ദിനത്തിൻറെ സന്ദേശം. കണ്ണൂർ എം എൻ സി ഓഡിറ്റോറിയത്തിൽ നടന്ന പരിശീലന പരിപാടിക്ക് ഐഎംഎ എമർജൻസി ലൈഫ് കോഡിനേറ്റർ ഡോ സുൽഫിക്കർ അലി നേതൃത്വം നൽകി. ഐ പി മുൻ പ്രസിഡണ്ട് ഡോ പത്മനാഭ ഷേണായി അധ്യക്ഷനായി. ബിനാലെ ഇൻറർനാഷണലില് സംഘടിപ്പിച്ച പരിപാടിയിൽ ഐ എ പി ട്രഷറർ ഡോ ശരത് ബാബു ക്ലാസെടുത്തു. ഡോ എം കെ നന്ദകുമാർ, ഡോ കെ പ്രശാന്ത്, ഡോ ശ്വേതാ ബി റാം, ഡോ അജിത് സുഭാഷ്, ഡോ കെ വി ഊർമ്മിള, ഡോ ആര്യാദേവി, ഡോ അജിത് മേനോൻ, ഡോ മൃദുല ശങ്കർ നേതൃത്വം നൽകി

ഫോട്ടോ: ദേശീയ സിപിആർ ദിനത്തിന്റെ ഭാഗമായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) കണ്ണൂരിൽ സംഘടിപ്പിച്ച സി പി ആർ പരിശീലന പരിപാടിയിൽ ഡോ സുൽഫിക്കർ അലി ക്ലാസെടുക്കുന്നു

Leave a comment

Your email address will not be published. Required fields are marked *