July 20, 2026
  • July 20, 2026
Breaking News
  • Home
  • Uncategorized
  • കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലോട്ടറി….! ലോകകപ്പ് ഫൈനല്‍ അടിപൊളിയാക്കാം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി

കുട്ടികള്‍ക്കും അധ്യാപകര്‍ക്കും ലോട്ടറി….! ലോകകപ്പ് ഫൈനല്‍ അടിപൊളിയാക്കാം: സംസ്ഥാനത്തെ സ്കൂളുകള്‍ക്ക് നാളെ അവധി പ്രഖ്യാപിച്ച്‌ വിദ്യാഭ്യാസ മന്ത്രി

By editor on July 19, 2026
0 7 Views
Share

കോഴിക്കോട്:  ലോകകപ്പ് ഫൈനല്‍ അടിപൊളിയാക്കാം… ലോകകപ്പ് ഫുട്ബോള്‍ ഫൈനല്‍ മത്സരം പ്രമാണിച്ച്‌ നാളെ സംസ്ഥാനത്തെ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും സർക്കാർ അവധി പ്രഖ്യാപിച്ചു.

ഫൈനല്‍ മത്സരം പുലർച്ചെ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി നല്‍കാൻ മുഖ്യമന്ത്രി വി.ഡി. സതീശനാണ് നിർദേശം നല്‍കിയത്.

അവധി നല്‍കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി മന്ത്രിമാർ അനുകൂലമായ അഭിപ്രായ പ്രകടനം നടത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് വിദ്യാർത്ഥികളെയും ഫുട്ബോള്‍ പ്രേമികളെയും ഒരേപോലെ സന്തോഷിപ്പിച്ചുകൊണ്ട് അവധി പ്രഖ്യാപിച്ചുള്ള ഔദ്യോഗിക വാർത്ത പുറത്തുവന്നത്.

 

സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ (തിങ്കളാഴ്ച) അവധി ബാധകമായിരിക്കും. അർധരാത്രിക്ക് ശേഷം നടക്കുന്ന ആവേശപ്പോരാട്ടം ഒരു തരിപോലും നഷ്ടപ്പെടാതെ കാണാൻ വിദ്യാർത്ഥികള്‍ക്ക് സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ ഈ അപ്രതീക്ഷിത തീരുമാനം.

കുട്ടികളുടെ ആരോഗ്യവും പഠനക്ഷമതയും പരിഗണിച്ച്‌ തിങ്കളാഴ്ച അവധി പ്രഖ്യാപിക്കണമെന്നാണ് നിവേദനത്തിലെ പ്രധാന ആവശ്യം.ഫുട്ബോള്‍ ആരാധകരായ വിദ്യാർഥികള്‍ക്ക് മത്സരം കാണാനുള്ള അവസരം നല്‍കുന്നതിനൊപ്പം അടുത്ത ദിവസത്തെ ക്ലാസിലെ ക്ഷീണവും ഒഴിവാക്കാനാണ് ഈ നിർദേശമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *