June 16, 2026
  • June 16, 2026
Breaking News
  • Home
  • Uncategorized
  • സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ; രണ്ടുദിവസമായി പരീക്ഷകൾ മുടങ്ങി, ആശങ്കയിൽ ഉദ്യോഗാർത്ഥികൾ

സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ; രണ്ടുദിവസമായി പരീക്ഷകൾ മുടങ്ങി, ആശങ്കയിൽ ഉദ്യോഗാർത്ഥികൾ

By on June 16, 2026 0 40 Views
Share

സംസ്ഥാനത്തെ ലേണേഴ്സ് പരീക്ഷ നടത്തിപ്പ് അവതാളത്തിൽ. രണ്ടുദിവസമായി ലേണേഴ്സ് പരീക്ഷകൾ മുടങ്ങി. പരീക്ഷകൾ മുടങ്ങിയതിൽ ഉദ്യോഗാർത്ഥികൾ ആശങ്കയിലാണ്. സാരഥി വെബ്സൈറ്റ് മുഖേന ഓൺലൈനായാണ് ലേണേഴ്സ് പരീക്ഷ നടത്തിപ്പ്.

വെബ്സൈറ്റിന്റെ സാങ്കേതിക തകരാറാണ് പരീക്ഷ തുടങ്ങാൻ കാരണം.നെറ്റ്‌വർക്ക് ഇഷ്യൂ എന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതർ നൽകുന്ന വിശദീകരണം. സാരഥി വെബ്‌സൈറ്റ് ഓപ്പൺ ആകുന്നുണ്ട് എന്നാൽ പക്ഷെ എറർ എന്ന് കാണിച്ച് സൈറ്റ് ബ്ലോക്ക് ആവുന്നുവെന്നാണ് ഉദ്യോഗാർത്ഥികൾ പറയുന്നത്. പ്രശ്‌നം ഉടൻ പരിഹരിക്കും. അതിനായുള്ള ശ്രമങ്ങൾ നടക്കുന്നുവെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ വ്യക്തമാക്കി.

Leave a comment

Your email address will not be published. Required fields are marked *