July 30, 2026
  • July 30, 2026
Breaking News
  • Home
  • Uncategorized
  • ‘സ്ഥാനാർത്ഥി നിർണ്ണയം പാളി, അയ്യപ്പ സംഗമവും വെള്ളാപ്പള്ളി നടേശനെ കൊണ്ടു നടന്നതും തിരിച്ചടിയായി’; എഎൻ ഷംസീർ

‘സ്ഥാനാർത്ഥി നിർണ്ണയം പാളി, അയ്യപ്പ സംഗമവും വെള്ളാപ്പള്ളി നടേശനെ കൊണ്ടു നടന്നതും തിരിച്ചടിയായി’; എഎൻ ഷംസീർ

By on July 30, 2026 0 81 Views
Share

Kerala Assembly speaker: എ എന്‍ ഷംസീര്‍ പുതിയ നിയമസഭാ സ്പീക്കര്‍; ജയം 96 വോട്ടുകള്‍ക്ക് - AN Shamseer elected as Kerala Assembly Speaker today - Malayalam News

നിയമസഭ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ തോൽവിയുടെ കാരണങ്ങൾ എണ്ണിപ്പറഞ്ഞ് മുൻ സ്പീക്കർ എഎൻ ഷംസീർ. പയ്യന്നൂരിലും തളിപ്പറമ്പിലും സ്ഥാനാർത്ഥി നിർണ്ണയം പാളി. അയ്യപ്പ സംഗമവും വെള്ളാപ്പള്ളി നടേശനെ കൊണ്ടു നടന്നതും തിരിച്ചടിയായെന്നും എ എൻ ഷംസീർ പറഞ്ഞു. മലപ്പുറം കാളികാവിൽ കുഞ്ഞാലി രക്തസാക്ഷി ദിനാചരണത്തിലാണ് ഷംസീറിന്റെ വിമർശനം.

വെള്ളാപ്പള്ളി നടേശൻ മലപ്പുറത്തെ അധിക്ഷേപിച്ചപ്പോൾ തങ്ങൾ പ്രതിരോധിച്ചു. എന്നാൽ പ്രതിരോധ പ്രസ്താവനയിൽ ഒരു ഊക്കുണ്ടായിരുന്നില്ലെന്ന് എഎൻ ഷംസീർ. വിവിധ കാര്യങ്ങളിൽ പാർട്ടി സ്വയം വിമർശനം നടത്തിയെന്ന് അദേഹം പറയുന്നു. അയ്യപ്പ സം​ഗമത്തിൽ ഒരു കാരണവശാലും യോ​ഗി ആദിത്യനാഥിന്റെ സന്ദേശം വായിക്കാൻ പാടില്ലായിരുന്നുവെന്ന് അദേഹം പറഞ്ഞു.

പരാജയത്തിന്റെ കാരണങ്ങൾ കണ്ടെത്തി പാർട്ടി സ്വയം വിമർശനം നടത്തി. തങ്ങൾ ജനങ്ങൾക്കിടയിൽ പ്രവർത്തിക്കുന്നവരാണ്. രാഷ്ട്രീയത്തിൽ ജനങ്ങളാണ് യജമാനന്മാർ. ജനങ്ങൾ പറയുന്നു സഖാക്കളെ നിങ്ങൾക്ക് തെറ്റ് പറ്റിയിരിക്കുന്നു, അത് ഉൾക്കൊണ്ട് തെറ്റുകൾ തങ്ങൾ തിരുത്തുമെന്ന് എഎൻ ഷംസീർ പറഞ്ഞു. പോരായ്മകൾ തിരുത്തി വർധിത വീര്യത്തോടെ പാർട്ടി തിരിച്ചുവരുമെന്ന് അദേഹം പറഞ്ഞു.

102 സീറ്റുമായി അധികാരത്തിൽ വന്നവർക്ക് ആദ്യ രണ്ട് ആഴ്ച മുഖ്യമന്ത്രി ഉണ്ടായിരുന്നോ എന്ന് എഎൻ ഷംസീർ ചോദിച്ചു. മൂന്ന് പേരായിരുന്നു മത്സരിച്ചത്. ചെന്നിത്തലയെ ആദ്യം തൂഫാനാക്കി വിട്ടു. യുഡിഎഫ് അധികാരത്തിലേറി മൂന്നാം മാസത്തിലേക്ക് കടക്കുമ്പോൾ എന്താ കേരളത്തിന്റെ അവസ്ഥയെന്നും എഎൻ ഷംസീർ ചോദിച്ചു.

Leave a comment

Your email address will not be published. Required fields are marked *