May 14, 2026
  • May 14, 2026
Breaking News
  • Home
  • Uncategorized
  • നിടുമ്പ്രം ശ്രീ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം 18 മുതല്‍.

നിടുമ്പ്രം ശ്രീ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം 18 മുതല്‍.

By on January 19, 2026 0 88 Views
Share

തലശ്ശേരി നിടുമ്പ്രം ശ്രീ മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവം  18 മുതല്‍ 27 വരെ  നടക്കുമെന്ന് ക്ഷേത്രോത്സവ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍  അറിയിച്ചു. മഹോത്സവത്തോടനുബന്ധിച്ച് 8 ദിവസങ്ങളിലും സ്ത്രീകളും കുട്ടികളുമായി 1500 ല്‍പരം കലാകാരന്‍മാര്‍ വിവിധദിവസങ്ങളിലായി വേദികളില്‍ മാറ്റുരയ്ക്കും. 26  ന് വൈകുന്നേരം താലപ്പൊലി ഘോഷയാത്ര നടക്കും. ഇതോടനുബന്ധിച്ച് നടക്കുന്ന സാംസ്‌ക്കാരികസമ്മേളനത്തില്‍ നിയമസഭ സ്പീക്കര്‍ എ. എന്‍ ഷംസീര്‍ ഉള്‍പ്പെടെ  സാമൂഹിക സാംസ്‌ക്കാരിക മേഖലകളില്‍ നിന്നായി നിരവധി പേര്‍ സംബന്ധിക്കും. വാര്‍ത്ത സമ്മേളനത്തില്‍ ആഘോഷകമ്മിറ്റി പ്രസിഡണ്ട് സുമേഷ് കണ്ടപ്പന്‍, സെക്രട്ടറി ബി. കെ. വി വിജേഷ്, ട്രഷറര്‍  സുരേന്ദ്രബാബുമാസ്റ്റര്‍, മടപ്പുര ഭരണ സമിതി അംഗം ഷിജു പുതുശ്ശേരി, പ്രസിഡണ്ട് മനയത്ത് ബാബു എന്നിവര്‍ സംബന്ധിച്ചു.

Leave a comment

Your email address will not be published. Required fields are marked *