April 25, 2026
  • April 25, 2026
Breaking News
  • Home
  • Uncategorized
  • ദക്ഷിണേന്ത്യയിൽ സുഗന്ധം പരത്തിയ ആത്മീയ നേതാക്കളിൽ അതികായനായ വ്യക്തിത്വമാണ് ടി എസ് ഇബ്രാഹിംകുട്ടി മുസ്‌ലിയാർ,,,,

ദക്ഷിണേന്ത്യയിൽ സുഗന്ധം പരത്തിയ ആത്മീയ നേതാക്കളിൽ അതികായനായ വ്യക്തിത്വമാണ് ടി എസ് ഇബ്രാഹിംകുട്ടി മുസ്‌ലിയാർ,,,,

By on April 25, 2026 0 2 Views
Share

മാഹി മേഖലയിൽനിന്ന് ഇപ്രാവശ്യം പരിശുദ്ധ ഹജ്ജിനു പോകുന്നവർക്ക് മാഹി സി എച്ച് സെന്ററിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് യോഗം മാഹി എം എൽ എ ശ്രീ രമേശ് പറമ്പത്ത് ഉദ്ഘാടനം ചെയ്തു,,

ദക്ഷിണേന്ത്യയിൽ സുഗന്ധം പരത്തിയ ആത്മീയ നേതാക്കളിൽ പ്രധാനിയാണ് മർഹും ടിഎസ് ഇബ്രാഹിംകുട്ടി മുസ്ലിയാർ എന്ന് ചടങ്ങിൽ വച്ച് നടത്തിയ ടി എസ് അനുസ്മരണ യോഗത്തിൽ
എം എൽ എ അഭിപ്രായപ്പെട്ടു.ഈ പ്രാവശ്യം മാഹി മേഖലയിൽനിന്ന് ഹജ്ജിനു പോകുന്ന 38 പേർക്ക് നൽകുന്ന സി എച്ച് സെന്ററിന്റെ സ്നേഹസമ്മാനം എം എൽ എ ചടങ്ങിൽ വച്ച് വിതരണം ചെയ്തു.സി എച്ച് സെൻറർ പ്രസിഡണ്ട്
എ വി യൂസുഫിന്റെ അദ്ധ്യക്ഷതയിൽ അഡ്വ:ഷാഹുൽഹമീദ്,ഹജ്ജ് ട്രെയിനർ,ടി കെ വസിം,ലത്തീഫ് പന്തക്കൽ,
ഇ കെ മുഹമ്മദലി,ടി സി എച്ച് റസാക്ക്,എന്നിവർ സംസാരിച്ചു.ഹജ്ജിന്റെ കാര്യങ്ങളെക്കുറിച്ച്പൂഴിയിൽ ജുമാ മസ്ജിദ് ചീഫ് ഇമാം ഷറഫുദ്ദീൻ അശ്റഫി ക്ലാസ്സെടുത്തു.കെ പി സിദ്ദീഖ്,റസ്മിൽ,സക്കീർ,മുഹമ്മദ് റംസാൻ എന്നിവർ ചടങ്ങിന് നേതൃത്വം കൊടുത്തു.അൻസാർ എ വി സ്വാഗതവും,ഫൈസൽ കെ നന്ദിയും പറഞ്ഞു.

Leave a comment

Your email address will not be published. Required fields are marked *