June 17, 2026
  • June 17, 2026
Breaking News
  • Home
  • Uncategorized
  • ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ‘എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?’; പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; ‘എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ല?’; പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍

By on June 10, 2026 0 66 Views
Share

ED

മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിന് ശേഷം മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ മര്‍ദിച്ചത് തടയുന്നതില്‍ പരാജയപ്പെട്ട പൊലീസുകാരെ ശാസിച്ച് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍. എന്തുകൊണ്ട് ലാത്തിച്ചാര്‍ജ് നടത്തിയില്ലെന്ന് കമ്മിഷണര്‍ ചോദിച്ചു. ഉന്നത നിര്‍ദേശം ലഭിച്ചില്ലെന്ന് പൊലീസുകാര്‍ മറുപടി നല്‍കി. ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചായിരുന്നു ചോദ്യം. സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസില്‍ വെച്ചായിരുന്നു സംഭവം.

നിലവില്‍ 26 പ്രതികളാണ് കേസില്‍ അറസ്റ്റിലായിട്ടുള്ളത്. ഇഡിയുടെ മൂന്ന് വാഹനങ്ങളായിരുന്നു പ്രതിഷേധത്തിന്റെ പേരില്‍ സിപിഐഎം പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തത്. പ്രവര്‍ത്തകരെ കൂടാതെ നേതാക്കളുടെ കൂടെ പങ്കാണ് പൊലീസ് അന്വേഷിക്കുന്നത്. കന്റോണ്‍മെന്റ് എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ആക്രമണത്തിലെ ഗൂഢാലോചന സംബന്ധിച്ച് എസ്‌ഐടി പ്രതികളെ ചോദ്യം ചെയ്യും.

കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തില്‍ 30 ഓളം പൊലീസ് ഉദ്യോഗസ്ഥരാണ് ഉള്ളത്. കുറ്റപത്രം ഉള്‍പ്പടെ വേഗത്തിലാക്കാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ നീക്കം. ഉദ്യോഗസ്ഥര്‍ക്കെതിരെയുണ്ടായ ആക്രമണത്തില്‍, സമഗ്ര അന്വേഷണം വേണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരിക്കുന്നത്. മെയ് 27ന് പിണറായി വിജയന്റെ വസതിയില്‍ പരിശോധന നടത്തിയശേഷം മടങ്ങുകയായിരുന്ന ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.

Leave a comment

Your email address will not be published. Required fields are marked *