July 23, 2026
  • July 23, 2026
Breaking News
  • Home
  • Uncategorized
  • രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം; നിഷ്‌പക്ഷവേദിയിൽ ചർച്ച വേണമെന്ന സിജെപി ആവശ്യം കേന്ദ്രം തള്ളി

രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം; നിഷ്‌പക്ഷവേദിയിൽ ചർച്ച വേണമെന്ന സിജെപി ആവശ്യം കേന്ദ്രം തള്ളി

By on July 23, 2026 0 22 Views
Share

നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് സമരം ചെയ്യുന്നവരുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് അറിയിച്ചു. എപ്പോൾ വേണമെങ്കിലും ചർച്ചയാകാമെന്നും എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. നിഷ്‌പക്ഷവേദിയിൽ ചർച്ച വേണമെന്ന സിജെപി ആവശ്യം കേന്ദ്രം തള്ളി. ജെ പി നദ്ദയുടെ വസതിയിൽ ചർച്ചയാകാം.

ഓഫീസിലും ചർച്ച നടത്താൻ തയ്യാർ. ഏത് സമയത്തും ചർച്ചയ്ക്ക് വരാം. വിഷയത്തിൽ സർക്കാരിന് കടുംപിടുത്തമില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ നാളെ രാജ്യവ്യാപക പ്രതിഷേധത്തിന് സിജെപി ആഹ്വാനം. സമാധാനപരമായ പ്രതിഷേധത്തിന് ആഹ്വാനം ചെയ്യും.

അതേസമയം സിജെപിക്കൊപ്പം ചേർന്ന കോൺഗ്രസുകാർ അവരുടെ നയം നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്ന് പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആരോപിച്ചു. ഇത്തരക്കാരുടെ നിലപാട് തിരിച്ചറിയണമെന്നും അവർ മുന്നറിയിപ്പ് നൽകി. ഇതിനിടെ പ്രതിഷേധം കടുത്തതോടെ ഡൽഹി പൂർണമായും സ്തംഭനാവസ്ഥയിലാണ്.

സർക്കാർ ജീവനക്കാർക്കും, മറ്റ് ജോലി ചെയ്യുന്നവർക്കും, സാധാരണക്കാർക്കും സഞ്ചാര സ്വാതന്ത്ര്യം തടയപ്പെട്ടിരിക്കുകയാണ്. പലയിടങ്ങളിലും പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചതോടെ വാഹന ഗതാഗതം തടസപ്പെട്ടു. കൂടാതെ സംസ്ഥാനത്തെ പലയിടത്തും ഇൻ്റർനെറ്റ് സേവനങ്ങൾ വിഛേദിക്കപ്പെട്ടു. ഇതോടെ പേടിയം, ഗൂഗിൾപേ അടക്കമുള്ള ഡിജിറ്റൽ പേയ്മെൻ്റ് സംവിധാനങ്ങൾ നിലച്ചു.

Leave a comment

Your email address will not be published. Required fields are marked *