July 20, 2026
  • July 20, 2026
Breaking News
  • Home
  • Uncategorized
  • തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍

തിരൂരില്‍ യുവതിയും ഒന്നര വയസുള്ള മകനും കിണറ്റില്‍ മരിച്ച നിലയില്‍

By editor on April 21, 2026
0 90 Views
Share

തിരൂർ: മലപ്പുറം തിരൂരില്‍ യുവതിയെയും ഒന്നര വയസുള്ള മകനെയും കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഏഴൂർ സ്വദേശി ഇർഫാനയും മകൻ അമാൻ മാലികുമാണ് മരിച്ചത്.

ഇന്നലെ വൈകിട്ടോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്.

വീട്ടുപറമ്പിലെ കിണറ്റില്‍ കണ്ടെത്തിയ ഇവരെ ഫയർഫോഴ്‌സ് എത്തിയാണ് പുറത്തെത്തിച്ചത്. തുടർന്ന് മൃതദേഹങ്ങള്‍ തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

സംഭവത്തില്‍ നിലവില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകുന്നതിനായി പൊലീസ് കൂടുതല്‍ അന്വേഷണം നടത്തിവരികയാണ്. പോസ്റ്റ്‌മോർട്ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Leave a comment

Your email address will not be published. Required fields are marked *