June 28, 2026
  • June 28, 2026
Breaking News
  • Home
  • Uncategorized
  • ഇല്ലത്ത് താഴെ എക്സൈസിൻ്റെ വൻ ലഹരി വേട്ട

ഇല്ലത്ത് താഴെ എക്സൈസിൻ്റെ വൻ ലഹരി വേട്ട

By editor on February 5, 2026
0 107 Views
Share

ഇല്ലത്ത് താഴെ എക്സൈസിൻ്റെ വൻ ലഹരി വേട്ട

ഹാഷിഷ് ഓയിൽ, മെത്താംഫിറ്റമിൻ , കഞ്ചാവ് ഉൾപ്പെടെയുള്ള മാരക മയക്കുമരുന്നുമായി ലഹരി വിൽപ്പനക്കാരൻ തലശ്ശേരി എക്സെസിൻ്റെ പിടിയിൽ

 

 

തലശ്ശേരി* *റേഞ്ച്* *എക്സൈസ്* *ഇൻസ്പെക്ടർ* *സുബിൻരാജ് ‘കെ* ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ

അടിസ്ഥാനത്തിൽ തലശ്ശേരി താലൂക്കിൽ തിരുവങ്ങാട് അംശം വയലളം ദേശത്ത് പവിത്രം വീട്ടിൽ നടത്തിയ പരിശോധനയിൽ വ്യത്യസ്ത ഇനങ്ങളിൽപ്പെട്ട ലഹരിവസ്തുക്കളായ 135 ഗ്രാം കഞ്ചാവ് 23 ഗ്രാം ഹാഷിഷ് ഓയിൽ 9 ഗ്രാം മെത്താംഫിറ്റമിൻ എന്നിവയും ടി ‘ലഹരിവസ്തുക്കൾ പായ്ക്ക് ചെയ്യാൻ ഉപയോഗിക്കുന്ന 74 സുതാര്യ പോളിത്തീൻ കവറുകൾ രാസലഹരി വസ്തുക്കൾ തൂക്കുന്നതിന് ഉപയോഗിക്കുന്ന ഡിജിറ്റൽ ത്രാസ്, രാസലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിനുള്ള ഫ്യൂമിംഗ് പൈപ്പുകൾ, എന്നിവയുമായി തലശ്ശേരി വയലളം ദേശത്ത് പവിത്രം ഹൗസിൽ റിനിൽ ‘എം.എൻ എന്നയാളെ അറസ്റ്റ് ചെയ്ത് NDPS കേസെടുത്ത് CRNo:07/26 ആയി രജിസ്റ്റർ ചെയ്തു. കേസെടുത്ത പാർട്ടിയിൽ അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഷിബു കെ.സി. വനിത സിവിൽ എക്സൈസ് ഓഫീസർ പ്രസന്ന എം.കെ സിവിൽ എക്സൈസ് ഓഫീസർ പ്രയേഷ് പി. എന്നിവരും ഉണ്ടായിരുന്നു.

 

ടിയാനുമായി ബന്ധമുള്ള

മയക്കുമരുന്ന് മാഫിയകളെക്കുറിച്ച് എക്‌സൈസിന് വിവരം ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

30,000 രൂപ വിലവരുന്ന മെത്താംഫിറ്റമിനും 25,000 രൂപ വില വരുന്ന ഹാഷിഷ് ഓയിലും 15,000 രൂപ വിലവരുന്ന കഞ്ചാവുമാണ് റിനിലിൻ്റെ കൈയിൽ നിന്നും പിടിച്ചെടുത്തത്.

ടിയാൻ്റെ വീട്ടിൽ നടത്തിയ റെയ്ഡിലാണ് ഇത്രയും മാരക ലഹരി വസ്തുക്കൾ കണ്ടെടുത്തത്.

തലശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *