April 20, 2026
  • April 20, 2026
Breaking News
  • Home
  • Uncategorized
  • ബ്ലോക്ക് പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച്: പാനൂരും തലശ്ശേരിയും തൂത്തുവാരി എൽ.ഡി.എഫ്: ഇരിട്ടിയിൽ അനിശ്ചിതത്വം

ബ്ലോക്ക് പഞ്ചായത്തുകളിൽ ഇഞ്ചോടിഞ്ച്: പാനൂരും തലശ്ശേരിയും തൂത്തുവാരി എൽ.ഡി.എഫ്: ഇരിട്ടിയിൽ അനിശ്ചിതത്വം

By on December 13, 2025 0 176 Views
Share

കോർപ്പറേഷൻ യു.ഡി.എഫിന് കിട്ടില്ല'; കോഴിക്കോട് രണ്ട് മുനിസിപ്പാലിറ്റികൾ കൂടി എൽ.ഡി.എഫ് പിടിച്ചെടുക്കുമെന്ന് എം. മെഹബൂബ് | Express Kerala

കണ്ണൂർ: ജില്ലയിലെ 11 ബ്ലോക്ക് പഞ്ചായത്തുകളിൽ നടന്ന വോട്ടെണ്ണലിൽ കടുത്ത മത്സരം. 6 ബ്ലോക്ക് പഞ്ചായത്തുകളിൽ എൽ.ഡി.എഫ് മുന്നിട്ടുനിൽക്കുമ്പോൾ 4 ഇടങ്ങളിൽ യു.ഡി.എഫ് ആണ് മുന്നിൽ. ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പം നിൽക്കുന്നത് ഫലം പ്രവചനാതീതമാക്കി

പ്രധാന ഫലസൂചനകൾ:

എൽ.ഡി.എഫ് :

ഉരുക്കുകോട്ടകൾ കാത്തു
പാനൂർ, തലശ്ശേരി, പയ്യന്നൂർ തുടങ്ങിയ ശക്തികേന്ദ്രങ്ങളിൽ എൽ.ഡി.എഫ് എതിരാളികളില്ലാതെ കുതിക്കുകയാണ്.
പാനൂർ: 11 സീറ്റുകൾ നേടി എൽ.ഡി.എഫ് സമ്പൂർണ്ണ ആധിപത്യം ഉറപ്പിച്ചു. ഇവിടെ യു.ഡി.എഫിന് അക്കൗണ്ട് തുറക്കാനായിട്ടില്ല.
തലശ്ശേരി: 12 സീറ്റുകളോടെ എൽ.ഡി.എഫ് വൻ ഭൂരിപക്ഷം നേടി. യു.ഡി.എഫിന് ലഭിച്ചത് 1 സീറ്റ് മാത്രം.
പയ്യന്നൂർ: 7 സീറ്റുകളുമായി എൽ.ഡി.എഫ് മുന്നിട്ടുനിൽക്കുന്നു.
മറ്റ് ലീഡുകൾ: കല്ല്യാശ്ശേരി (5-1), കണ്ണൂർ (5-4), തളിപ്പറമ്പ് (7-6) എന്നിവിടങ്ങളിലും എൽ.ഡി.എഫ് ആണ് മുന്നിൽ. തളിപ്പറമ്പിലും കണ്ണൂരിലും മത്സരം കടുപ്പമാണ്.

മലയോരത്ത് കരുത്തുകാട്ടി യു.ഡി.എഫ്

പേരാവൂർ, ഇരിക്കൂർ മേഖലകളിൽ യു.ഡി.എഫ് വ്യക്തമായ മേൽക്കൈ നേടി.
പേരാവൂർ: 9 സീറ്റുകളിൽ ലീഡ് ചെയ്ത് യു.ഡി.എഫ് ഭരണം ഉറപ്പിക്കുന്ന സൂചന നൽകുന്നു. എൽ.ഡി.എഫിന് ഇവിടെ 6 സീറ്റുകളാണുള്ളത്.
ഇരിക്കൂർ: 5 സീറ്റുകളുമായി യു.ഡി.എഫ് ബഹുദൂരം മുന്നിലാണ്.
എടക്കാട് & കൂത്തുപറമ്പ്: എടക്കാട് 5 സീറ്റുകളുമായും കൂത്തുപറമ്പിൽ 4 സീറ്റുകളുമായും യു.ഡി.എഫ് ലീഡ് നിലനിർത്തുന്നു. എങ്കിലും എൽ.ഡി.എഫ് തൊട്ടുപിന്നിലുണ്ട്.

ഇരിട്ടിയിൽ അനിശ്ചിതത്വം

ഇരിട്ടി ബ്ലോക്ക് പഞ്ചായത്തിൽ ഇരുമുന്നണികൾക്കും തുല്യ എണ്ണം വാർഡുകൾ ലഭിച്ചതോടെ ഫലം സമനിലയിലായി.

Leave a comment

Your email address will not be published. Required fields are marked *