July 4, 2026
  • July 4, 2026
Breaking News
  • Home
  • Uncategorized
  • പുരുഷന്മാര്‍ക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

പുരുഷന്മാര്‍ക്ക് സൗജന്യ യാത്ര; ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്

By editor on July 4, 2026
0 29 Views
Share

യു ഡിഎഫ് സർക്കാരിന്റെ ഓർഡിനറി ബസുകളിലെ സൗജന്യയാത്രയ്ക്ക് പിന്നാലെ, പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ശ്രദ്ധനേടിയ സ്വകാര്യ ബസിന് പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ് .

ആലുവ റൂട്ടില്‍ സർവീസ് നടത്തുന്ന ലിറ്റില്‍ ഫ്ലവർ എന്ന ബസിനെതിരെയാണ് അടിയന്തര നടപടി. കൃത്യമായി സർവീസ് നടത്താതെ പെർമിറ്റ് നിബന്ധനകള്‍ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.7,500 രൂപയാണ് ബസുടമയില്‍ നിന്ന് പിഴയായി ഈടാക്കിയത്.

പ്രിയദർശിനി പദ്ധതി ആരംഭിച ദിവസമാണ് എറണാകുളം-മാഞ്ഞാലി-ആലുവ റൂട്ടില്‍പുരുഷന്മാർക്ക് സൗജന്യ യാത്ര പ്രഖ്യാപിച്ച്‌ ലിറ്റില്‍ ഫ്ലവർ’ എന്ന ബസ്സ് സർവീസ് നടത്തിയത്. ഇത് സാമൂഹ്യ മാധ്യമങ്ങളില്‍ വലിയ വാർത്തയായിരുന്നു. ലിറ്റില്‍ ഫ്ലവർ ഒരു ദിവസം ഏഴ് സർവീസുകള്‍ ആയിരുന്നു ഈ റൂട്ടില്‍ നടത്തിയിരുന്നത്. എന്നാല്‍ യാത്രക്കാരുടെ കുറവുമൂലം ഉച്ചസമയത്തേ ഒരു സർവീസ് വെട്ടിച്ചിരുക്കിയിരുന്നു. ഈ റൂട്ടിലെ കനത്ത സാമ്പത്തിക ബാധ്യത കാരണമാണ് സർവീസ് മുടങ്ങിയതെന്ന് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരോട് വിശദീകരിച്ചിട്ടും പിഴ ഒഴിവാക്കാൻ അവർ തയ്യാറായില്ലെന്ന് ബസ് ഉടമ ആരോപിച്ചു

യു ഡി എഫ് സർക്കാരിൻ്റെ ഓർഡിനറി ബസിലെ സൗജന്യ യാത്രയെ തുടർന്ന് സ്വകാര്യ ബസ്സുടമകളുടെ പ്രതിസന്ധി രൂക്ഷമാണ്. പല റൂട്ടുകളിലും സർവീസുകള്‍ നിർത്തിവച്ചിരിക്കുകയാണ്. യാത്രക്കാർ കുറഞ്ഞതോടെയാണ് ലിറ്റില്‍ ഫ്ലവർ ബസ്സും സർവീസ് വെട്ടിച്ചുരുക്കിയത്. മോട്ടോർ വാഹന വകുപ്പ് പിഴയിടാക്കിയതോടെ ബസുടമ വലിയ പ്രതിസന്ധിയിലാണ്.

Leave a comment

Your email address will not be published. Required fields are marked *