April 25, 2026
  • April 25, 2026
Breaking News
  • Home
  • Uncategorized
  • ‘രാഷ്ട്രീയ സറണ്ടർ സംഘ്’ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

‘രാഷ്ട്രീയ സറണ്ടർ സംഘ്’ ആർ.എസ്.എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

By on April 25, 2026 0 3 Views
Share

Rahul Gandhi congratulated Om Birla on being elected the Speaker of 18th Lok Sabha

ഇന്ത്യയുടെ എണ്ണ ഇറക്കുമതി, വ്യാപാര നിലപാടുകളെക്കുറിച്ചുള്ള മുതിർന്ന ബിജെപി നേതാവ് രാം മാധവിന്റെ വിവാദ പരാമർശത്തിന് പിന്നാലെ ആർഎസ്എസിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. രാഷ്ട്രീയ സറണ്ടർ സംഘ് എന്ന് പരിഹാസം. നാഗ്പൂരിൽ വ്യാജ ദേശീയത പ്രസംഗിക്കുന്നവർ അമേരിക്കയിൽ പ്രകടിപ്പിക്കുന്നത് സമ്പൂർണ്ണ വിധേയത്വം. ആർ.എസ്.എസ് നേതാവ് രാം മാധവിലൂടെ ആർ എസ് എസിന്റെ യഥാർത്ഥ സ്വഭാവം പുറത്തുവന്നു എന്നും രാഹുൽ ഗാന്ധി വിമർശിച്ചു.

മാധവിന്റെ അഭിപ്രായങ്ങൾ സംഘടനയുടെ “യഥാർത്ഥ സ്വഭാവം തുറന്നുകാട്ടിയെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. നാഗ്പൂരിലെ ഫാർസി ദേശീയത. യുഎസ്എയിലെ ശുദ്ധമായ അടിമത്തം എന്നിവ പ്രതിപക്ഷം വളരെക്കാലമായി വിമർശിച്ചുവരുന്ന കാര്യമാമെന്നും രാഹുൽ ഗാന്ധി വിമർശിച്ചു.US സമ്മർദ്ദത്തിന് വഴങ്ങി റഷ്യയിൽ നിന്നും ഇറാനിൽ നിന്നുമുള്ള എണ്ണ ഇറക്കുമതി നിർത്തിയെന്ന പ്രസ്താവന്ന റാം മാധവ് പിൻവലിച്ചതിന് പിന്നാലെയാണ് രാഹുൽ ഗാന്ധിയുടെ വിമർശനം. വാഷിംഗ്ടണിൽ നടന്ന പരിപാടിയിലായിരുന്നു റാം മാധവിൻ്റെ വിവാദ പരാമർശം.

വിമർശനങ്ങൾ ഉയർന്നുവരുന്നതിനിടയിൽ, മാധവ് പിന്നീട് വിശദീകരണവും ക്ഷമാപണവും നടത്തി. തന്റെ മുൻ പ്രസ്താവന തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. “ഞാൻ പറഞ്ഞത് തെറ്റായിരുന്നു. റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യുന്നത് നിർത്താൻ ഇന്ത്യ ഒരു സാഹചര്യത്തിലും സമ്മതിച്ചില്ല,” അദ്ദേഹം എക്‌സിൽ കുറിച്ചു.

Leave a comment

Your email address will not be published. Required fields are marked *