July 14, 2026
  • July 14, 2026
Breaking News
  • Home
  • Uncategorized
  • *ഒ. ആബു അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തി.*

*ഒ. ആബു അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തി.*

By editor on July 14, 2026
0 15 Views
Share

*

ഒ. ആബു അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തി.*

തലശ്ശേരി: മാപ്പിളപ്പാട്ടിന്റെ പൈതൃകവും സാഹിത്യ സംഭാവനകളും ഓർമ്മപ്പെടുത്തി തലശ്ശേരിയിൽ അനുസ്മരണ ചടങ്ങ്. വിശ്രുത ഗ്രന്ഥകാരനും മാപ്പിളപ്പാട്ട് രചയിതാവുമായിരുന്ന ഒ. ആബു സാഹിബിന്റെ 46-ാമത് അനുസ്മരണവും പതിനേഴാമത് ഒ. ആബു സ്മാരക അവാർഡ് സമർപ്പണവും നടന്നു.

തലശ്ശേരി മാപ്പിള കലാ കേന്ദ്രത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി സംഘടിപ്പിച്ചത്. മാപ്പിളപ്പാട്ട് ഗവേഷകനും രചയിതാവുമായ അബ്ദുൽ ഖാദർ വിൽറോഡിക്കാണ് ഈ വർഷത്തെ ഒ. ആബു സ്മാരക പുരസ്‌കാരം ലഭിച്ചത്.

തലശ്ശേരി പഴയ ബസ് സ്റ്റാൻഡ് പാർക്കോ റസിഡൻസിയിൽ നടന്ന ചടങ്ങ് കാരായി രാജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുരസ്‌കാര സമർപ്പണവും അദ്ദേഹം നിർവഹിച്ചു.

ഒ അബു സാഹിബിൻ്റെ കൃതികൾ പുന: പ്രസിദ്ധീകരിക്കാനുള്ള നടപടി ഉണ്ടാകണമെന്ന് ഉദ്ഘാടന പ്രസംഗത്തിൽ കാരായി രാജൻ എം എൽ എ പറഞ്ഞു. പറ്റുമെങ്കിൽ നഗരസഭ പ്രത്യേക പ്രൊജക്ടായി കൊണ്ടുവരാൻ ശ്രമിക്കണമെന്നും കാരായി രാജൻ പറഞ്ഞു.

മാപ്പിള കലാകേന്ദ്രം പ്രസിഡന്റ് പ്രൊഫ. എ.പി. സുബൈർ അധ്യക്ഷനായി.

 മാപ്പിളപ്പാട്ട് ഗവേഷകൻ കെ. അബൂബക്കർ അനുസ്മരണ പ്രഭാഷണം നടത്തി.

മാപ്പിള സാഹിത്യത്തിനും ഗാനശാഖയ്ക്കും ഒ. ആബു സാഹിബ് നൽകിയ സംഭാവനകൾ ചടങ്ങിൽ അനുസ്മരിച്ചു.

വിവിധ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.

  മുൻ തലശ്ശേരി നഗരസഭ ചെയർമാൻ അഡ്വ. എം.വി. മുഹമ്മദ് സലീം, ടി.കെ.ഡി. മുഴപ്പിലങ്ങാട്, , സമീർ ധർമ്മടം, പി.എം. അഷറഫ്, സൈറ മുഹമ്മദ്, എ.കെ. ഇബ്രാഹിം, ബക്കർ തോട്ടുമ്മൽ, ഉസ്മാൻ പി. വടക്കുമ്പാട്, അലി വലിയേടത്ത്, ജാഫർ ജാസ് തുടങ്ങിയവർ സംസാരിച്ചു.

തുടർന്ന് തലശ്ശേരി ജാസ് മ്യൂസിക്സിന്റെ നേതൃത്വത്തിൽ ഗാനവിരുന്നും അരങ്ങേറി. മാപ്പിളപ്പാട്ടിന്റെ പാരമ്പര്യവും ഒ. ആബു സാഹിബിന്റെ ഓർമ്മകളും പുതുക്കിയ ചടങ്ങായി പരിപാടി മാറി.

Leave a comment

Your email address will not be published. Required fields are marked *