June 11, 2026
  • June 11, 2026
Breaking News
  • Home
  • Uncategorized
  • കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

By editor on June 11, 2026
0 41 Views
Share

കോണ്‍ഗ്രസ് ഓഫീസ് തീയ്യിട്ട് നശിപ്പിച്ച കേസില്‍ മൂന്ന് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ന്യുമാഹി :കോണ്‍ഗ്രസ് ഓഫീസ് തീവെച്ച് നശിപ്പിച്ച കേസിൽ മൂന്ന് സി.പി.എം പ്രവർത്തകർ അറസ്റ്റിലായി. പാറാല്‍ മാരിയന്റവിട പ്രീതാലയത്തില്‍ പി.നാദിഷ് (29),

കല്ലില്‍ത്താഴെ ലക്ഷ്മിയില്‍  ഇ.സാരംഗ് എന്ന അപ്പു (30),

കോടിയേരി തോട്ടോളില്‍ ഹൗസില്‍ എം.വിജേഷ് (46) എന്നിവരെയാണ് ന്യൂമാഹി പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ

ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

കോടിയേരി കല്ലില്‍ത്താഴെയിലെ കോണ്‍ഗ്രസ് പാറാല്‍ മണ്ഡലം കമ്മിറ്റി ഓഫീസാണ് രാത്രിയുടെ മറവില്‍ സി.പി.എം സംഘം തീവെച്ച്  നശിപ്പിച്ചത്.

സംഭവത്തില്‍ ഓഫീസിന്റെ മേല്‍ക്കൂര കത്തി നശിച്ചിരുന്നു.

ഇക്കഴിഞ്ഞ ഫിബ്രവരി 25 ന് രാത്രി 10.30 ഓടെയാണ് ഓഫീസിന് തീയ്യിട്ടത്. ഈ ഓഫീസിനു നേരെ നിരവധി തവണ അക്രമം നടന്നിരുന്നു.

മുന്‍ മന്ത്രി വീണ ജോര്‍ജ്ജിനെ കണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍  കെ.എസ്.യു പ്രവര്‍ത്തകര്‍  കരിങ്കൊടി കാണിച്ചതിനെ തുടര്‍ന്ന് സി.പി.എം. വ്യാപകമായി അക്രമം അഴിച്ചു വിട്ടിരുന്നു. ഇതിൻ്റെ ഭാഗമായി കോണ്‍ഗ്രസ് ഓഫീസ് തീവെച്ചു നശിപ്പിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് മൂന്ന് സി.പി.എം പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത്. കോടതി ഇവരെ റിമാന്റ് ചെയ്തു.

Leave a comment

Your email address will not be published. Required fields are marked *