May 7, 2026
  • May 7, 2026
Breaking News
  • Home
  • Uncategorized
  • ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി സതീശൻ

ഭൂരിപക്ഷം എംപി മാരുടെ പിന്തുണ കെ സി വേണുഗോപാലിന്; മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ടെന്ന് വി ഡി സതീശൻ

By on May 7, 2026 0 66 Views
Share

k sudhakaran praises kc venugopal in an fb post

മുഖ്യമന്ത്രിപദത്തിനായി കോൺഗ്രസിൽ പോര് തുടരുന്നതിനിടെ തിരഞ്ഞെടുക്കപ്പെട്ട കോൺഗ്രസ് എംഎൽഎമാരുടെ നിയമസഭാ കക്ഷിയോഗം തുടങ്ങി.നേരത്തെ നിരീക്ഷകരെ കണ്ട എംപിമാരിൽ ഭൂരിപക്ഷം KC വേണുഗോപാലിന് പിന്തുണ നൽകി. ബൈന്നി ബഹനാൻ , കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, എം കെ രാഘവൻ എന്നിവർ കെ സി വേണുഗോപാലിനെ പിന്തുണച്ചു. ഹൈബി ഈഡൻ തന്റെ പിന്തുണ വിഡി സതീശന് നൽകി.

മുഖ്യമന്ത്രി മത്സരത്തിൽ നിന്ന് പിന്മാറില്ലെന്ന് അനുകൂലിക്കുന്ന എംഎൽഎമാരോട് കെ സി വേണുഗോപാല്‍ അറിയിച്ചു. നിയമസഭാ കക്ഷിയിൽ ഭൂരിപക്ഷം തെളിയിച്ചാൽ രാഹുലിന്റെ അനുമതി കിട്ടുമെന്ന പ്രതീഷയിലാണ് കെ സി ക്യാമ്പ്. എന്നാല്‍, എംഎല്‍എമാരുടെ എണ്ണം മാത്രം ആകരുത് പരിഗണനയെന്ന് നിരീക്ഷകരോട് സതീശൻ ആവശ്യപ്പെട്ടു. മുഖ്യമന്ത്രി അല്ലെങ്കിൽ മറ്റൊന്നും വേണ്ട. എല്ലാ ഘടകങ്ങളും പരിഗണിക്കണമെന്നാണ് വിഡി സതീശന്‍റെ വാദം. അതിനിടെ, കെ സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് നിരീക്ഷകർക്ക് കെ സുധാകരൻ കത്ത് നൽകി.

മുഖ്യമന്ത്രി ചര്‍ച്ചയില്‍ 47 എംഎൽഎമാരുടെ പിന്തുണ ഉറപ്പായതായെന്നാണ് കെസി വേണുഗോപാൽ വിഭാഗം പറയുന്നത്. 16 എംഎൽഎമാർ എങ്കിലും തന്റെ പേര് പറയുമെന്ന് രമേശ് ചെന്നിത്തല കരുതുന്നു. 9 എംഎൽഎമാർ ഒപ്പമെന്ന് വി ഡി സതീശൻ ക്യാമ്പ് പറയുന്നു. ഞായറാഴ്ചയോടെ മുഖ്യമന്ത്രി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. കെപിസിസി ആസ്ഥാനത്ത് എഐസിസി നിരീക്ഷകരായ അജയ് മാക്കനും മുകുൽ വാസ്നിക്കും 63 എംഎൽഎമാരെയും ഒന്നിച്ചും, ഒറ്റയ്ക്ക് ഒറ്റയ്ക്കും കാണും. തിരുവനന്തപുരത്തെ താജ് ഹോട്ടലിൽ തങ്ങിയ നിരീക്ഷകർ പുലർച്ചെ മുതൽ നിരവധി മുതിർന്ന നേതാക്കളെ കണ്ടു.

Leave a comment

Your email address will not be published. Required fields are marked *