June 16, 2026
  • June 16, 2026
Breaking News
  • Home
  • Uncategorized
  • ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന് 16-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; കാറിൽ കടന്ന യുവാവിനായി തിരച്ചിൽ

ആളൊഴിഞ്ഞ സ്ഥലത്ത് കാത്തുനിന്ന് 16-കാരിയെ കുത്തിപ്പരിക്കേൽപ്പിച്ചു; കാറിൽ കടന്ന യുവാവിനായി തിരച്ചിൽ

By on June 16, 2026 0 31 Views
Share

16-കാരിയായ വിദ്യാർഥിനിയെ യുവാവ് കുത്തി പരിക്കേൽപ്പിച്ചു. നെടുവേലി ഹയർസെക്കൻഡറി സ്കൂളിലെ രണ്ടാം വർഷ പ്ലസ് ടു വിദ്യാർഥിനിക്കാണ് കുത്തേറ്റത്. പനവൂർ സ്വദേശി സഹദ് (21) പെൺകുട്ടിയുടെ വീടിന് സമീപത്തുവെച്ച് കത്തികൊണ്ട് കുത്തുകയായിരുന്നുവെന്നാണ് വിവരം. സംഭവത്തിന് ശേഷം അക്രമി സ്ഥലത്തുനിന്ന് കടന്നുകളഞ്ഞു.
പെൺകുട്ടിയുടെ വീടിന് സമീപത്തായി യുവാവ് കാറിൽ കാത്തുനിന്ന സഹദ്, പെൺകുട്ടിയെ കുത്തിവീഴ്ത്തിയശേഷം കാറിൽ കടന്നുകളയുകയായിരുന്നു. അമിതവേഗതയിൽ കാർ ഓടിച്ച പ്രതി, എതിർവശത്തിന്ന് വന്ന വാഹനത്തെ ഇടിച്ചുതെറിപ്പിച്ചാണ് കടന്നുകളഞ്ഞത്.

Leave a comment

Your email address will not be published. Required fields are marked *