July 28, 2026
  • July 28, 2026
Breaking News
  • Home
  • Uncategorized
  • വാഹനപ്രേമികള്‍ക്ക് ആശ്വാസമാകുമോ? മോഡിഫിക്കേഷനില്‍ പൊതുജനഅഭിപ്രായം തേടി എംവിഡി

വാഹനപ്രേമികള്‍ക്ക് ആശ്വാസമാകുമോ? മോഡിഫിക്കേഷനില്‍ പൊതുജനഅഭിപ്രായം തേടി എംവിഡി

By editor on July 28, 2026
0 29 Views
Share

 

 

തിരുവനന്തപുരം: വാഹനങ്ങളില്‍ വരുത്തുന്ന മാറ്റങ്ങളെക്കുറിച്ചും പേഴ്‌സണലൈസേഷനെക്കുറിച്ചുമുള്ള നിർദ്ദേശങ്ങളും ആശങ്കകളും അറിയിക്കാനായി കേരള മോട്ടോർ വാഹന വകുപ്പ് പ്രത്യേക സർവേയ്ക്ക് തുടക്കം കുറിച്ചു.

വാഹന മോഡിഫിക്കേഷനുകള്‍ സംബന്ധിച്ച്‌ പൊതുജനങ്ങളുടെയും വാഹനപ്രേമികളുടെയും അഭിപ്രായങ്ങള്‍ തേടാനും, അവയുടെ നിയമസാധുതകള്‍ പരിശോധിക്കാനുമാണ് ഈ നടപടി.

റോഡ് സുരക്ഷയും കർശനമായ പരിസ്ഥിതി മാനദണ്ഡങ്ങളും പൂർണ്ണമായും പാലിച്ചുകൊണ്ട്, വാഹനപ്രേമികള്‍ക്ക് അനുയോജ്യമായ വ്യക്തവും പുരോഗമനപരവുമായ ഒരു നയരേഖ രൂപീകരിക്കാനാണ് ഈ സർവേയിലൂടെ ലക്ഷ്യമിടുന്നത്. വാഹന മോഡിഫിക്കേഷൻ ഏതുതരത്തിലാകാം, രൂപമാറ്റം ഏതു രീതിയില്‍ വരുത്താം, ഇതുമായി ബന്ധപ്പെട്ട നിയമപരമായ പ്രശ്‌നങ്ങള്‍ എന്തൊക്കെയാണ് തുടങ്ങിയ പ്രധാനപ്പെട്ട ചോദ്യങ്ങളാണ് ഗൂഗിള്‍ ഫോർമാറ്റ് സർവേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

 

Leave a comment

Your email address will not be published. Required fields are marked *