May 3, 2026
  • May 3, 2026
Breaking News
  • Home
  • Uncategorized
  • പുലര്‍ച്ചെ എസി പൊട്ടിത്തെറിച്ചു, നാല് നില കെട്ടിടത്തിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്; ദില്ലിയെ നടുക്കി ദുരന്തം

പുലര്‍ച്ചെ എസി പൊട്ടിത്തെറിച്ചു, നാല് നില കെട്ടിടത്തിന് തീപിടിച്ച്‌ 8 പേര്‍ മരിച്ചു, നാല് പേര്‍ക്ക് പരിക്ക്; ദില്ലിയെ നടുക്കി ദുരന്തം

By editor on May 3, 2026
0 7 Views
Share

ദില്ലി: കിഴക്കൻ ദില്ലിയിലെ വിവേക് വിഹാറില്‍ നാല് നില കെട്ടിടത്തിലുണ്ടായ വൻ തീപിടുത്തത്തില്‍ എട്ടുപേർ കൊല്ലപ്പെട്ടു.

നാല് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. എസി പൊട്ടിത്തെറിച്ചതാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് തീപിടുത്തമുണ്ടായത്. 3:45-ഓടെ ഫയർ സർവീസിന് വിവരം ലഭിച്ചത്. 14 ഫയർ യൂണിറ്റുകള്‍ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. കെട്ടിടത്തിന്റെ ബാല്‍ക്കെണിയിലൂടെയും ജനാലകളിലൂടെയും 20-ഓളം പേരെ അഗ്നിശമന സേന രക്ഷപ്പെടുത്തി.

കെട്ടിടത്തിലെ ഒരു എസി പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് തീ പടർന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. തീപിടുത്തത്തെ തുടർന്ന് കെട്ടിടത്തിനുള്ളില്‍ കുടുങ്ങിപ്പോയവരാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിനുള്ളില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടോ എന്നറിയാൻ തിരച്ചില്‍ തുടരുകയാണ്. ഷാഹ്ദര ഡിസിപി രാജേന്ദ്ര പ്രസാദ് മീനയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി.

Leave a comment

Your email address will not be published. Required fields are marked *